ജോലി സമ്മർദവും മാനസിക പിരിമുറക്കവും കാരണം മകൾ ബുദ്ധിമുട്ടിയിരുന്നതായും അനിത പറയുന്നു
സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായി അന്ന എന്ന യുവതിയുടെ മരണം. തൊഴിൽ സമ്മർദമാണ് മകളുടെ മരണകാരണമെന്ന് ചൂണ്ടിക്കാട്ടി അന്നയുടെ അമ്മ അനിത അഗസ്റ്റിൻ 'ഏർണസ്റ്റ് & യങ്' സ്ഥാപന മേധാവിയ്ക്ക് അയച്ച കത്താണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഉറക്കമില്ലായ്മയും വൈകിയുള്ള ഭക്ഷണ ശീലവും മകളെ രോഗിയാക്കി. മരണവിവരമറിഞ്ഞ് സഹപ്രവർത്തകര്‍ ആരും തന്നെ അന്നയെ കാണാൻ എത്തിയില്ലെന്നും കത്തിൽ പറയുന്നു.
ജൂലെയ് 24 നാണ് ഏർണസ്റ്റ് & യങ് ഇൻഡ്യ കമ്പനിയിലെ ചാറ്റർഡ് അക്കൗണ്ടൻ്റായ കൊച്ചി സ്വദേശിനി അന്ന മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പനിയുടെ ചെയർമാനായ രാജീവ് മേമനിക്ക് എഴുതിയ കത്താണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്നതിലപ്പുറം ജോലിഭാരം നൽകുന്ന കമ്പനിയുടെ നിലപാട് തിരുത്തണമെന്നും ഇനി ഇത്തരം ഒരവസ്ഥ ഒരമ്മയ്ക്കും ഉണ്ടാവരുതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ജോലി സമ്മർദവും മാനസിക പിരിമുറക്കവും കാരണം മകൾ ബുദ്ധിമുട്ടിയിരുന്നതായും അനിത പറയുന്നു.
ALSO READ : അമ്മയുടെ തലപ്പത്തുള്ളവർക്ക് സെക്സ് റാക്കറ്റ്; പൾസർ സുനി ജയിലിൽ വച്ചെഴുതിയ കത്തുകൾ വീണ്ടും ചർച്ചയാകുന്നു
കഴിഞ്ഞ വർഷം നവംബർ 23ന് ചാർട്ടേഡ് അക്കൗണ്ടൻസി (CA) പരീക്ഷ പാസായ അന്ന മാർച്ച് 19 നാണ് EY പൂനെയിൽ പ്രവേശിച്ചത്. EYയിലേത് മകളുടെ ആദ്യ ജോലിയായിരുന്നെന്നും പ്രതീക്ഷയോടെയാണ് ഇത്തരമൊരു വലിയ കമ്പനിയിലേക്കെത്തിയതെന്നും അന്നയുടെ അമ്മ കത്തിൽ പറയുന്നു. എന്നാൽ നാല് മാസത്തിനുള്ളിൽ ജോലിഭാരം താങ്ങാനാവാതെ മകൾ മരിച്ചു. പഠനത്തിൽ മികവ് പുലർത്തിയിരുന്ന അന്ന സിഎ പരീക്ഷയിൽ മികച്ച വിജയം നേടിയതിന് ശേഷമാണ് ജോലിയിൽ പ്രവേശിച്ചത്.
ALSO READ : അരിയിൽ ഷൂക്കൂർ വധക്കേസ്; പി. ജയരാജനും ടി.വി. രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി സിബിഐ കോടതി
ജോലിഭാരം താങ്ങാനാവാതെ നിരവധി പേർ തൻ്റെ ടീമിൽ നിന്നും രാജിവെച്ചിട്ടുണ്ടെന്നും ഇത്തരം ധാരണകളെ മാറ്റിവെച്ചുകൊണ്ടായിരിക്കണം ജോലി ചെയ്യേണ്ടതെന്നും അന്നയോട് മാനേജർ പറഞ്ഞിരുന്നതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു. മണിക്കൂറുകളോം നീണ്ടുനില്‍ക്കുന്ന ജോലിയും, താങ്ങാനാവാത്ത സമ്മർദവും അവളിൽ ഉത്കണ്ഠയും ഉറക്കമില്ലായ്മയും വർധിപ്പിച്ചെന്നും കത്തിൽ പറയുന്നു. അതേസമയം, യുവതിയുടെ മരണത്തിൽ അനുശോചിക്കുന്നതായും സംഭവത്തെ ഗൗരവത്തോടെ സമീപിക്കുമെന്നും ആവശ്യമായ സഹായങ്ങള്‍ ചെയ്തുതരുമെന്നും EY പുറത്ക്കിയ പ്രസ്താവനയിൽ പറയുന്നു.