fbwpx
മുസ്ലീം ലീഗുമായി ബന്ധമുള്ള മത പണ്ഡിതന്‍ സ്വര്‍ണം കടത്തി; ആരോപണവുമായി കെ.ടി ജലീല്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Oct, 2024 07:15 PM

താന്‍ പറയുന്നത് സത്യമല്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ജലീൽ

KERALA


മത പണ്ഡിതന്‍ സ്വര്‍ണം കടത്തിയെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി കെ.ടി. ജലീല്‍. ഈ മത പണ്ഡിതന് ലീഗുമായി ബന്ധമുണ്ട്. കള്ളക്കടത്തിന് എതിരെ പാണക്കാട് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണമെന്നും ജലീല്‍ പറഞ്ഞു.

ഹജ്ജിനു പോയി മടങ്ങി വരുമ്പോള്‍ പുസ്തകത്തിന്റെ ചട്ടയില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തുകയും ഇത് കസ്റ്റംസ് പിടികൂടുകയും ചെയ്തു. എത്രയോ ആഴ്ചകള്‍ അദ്ദേഹം ജയിലില്‍ കിടന്നു. താന്‍ പറയുന്നത് സത്യമല്ലെന്ന് മുസ്ലീം ലീഗിന്റെയോ യൂത്ത് ലീഗിന്റെയോ ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ജലീല്‍ പറഞ്ഞു.

വളരെ സദുദ്ദേശപരമായി താന്‍ പറഞ്ഞ കാര്യത്തെ പി.എം.എ സലാം മോശമായി ചിത്രീകരിച്ചു. താന്‍ മലപ്പുറത്തെ മോശമായി ചിത്രീകരിച്ചു എന്നാ രീതിയില്‍ സൈബര്‍ ഇടതില്‍ പ്രചരണം നടത്തി. കരിപ്പൂര്‍ കേന്ദ്രമായി കള്ളക്കടത്ത് നടക്കുന്നു. കണക്കില്‍ കുറവ് സ്വര്‍ണ്ണമാണ് പോലീസ് ഹാജറാക്കുന്നത്. ആരാണ് ഇത് കൈക്കലാക്കുന്നത് എന്ന് പൊതുസമൂഹം ഇത് മനസിലാക്കണം.

നമ്മുടെ നാട്ടില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകണമെങ്കില്‍ മാതാവിഭാഗങ്ങളും ഇടപെടല്‍ നടത്തണം. വിമര്‍ശനങ്ങള്‍ ഓരോ സമുദായത്തിന്റെ അകത്ത് നിന്നും ഉയര്‍ന്നുവരണം. അതിനുള്ള ശ്രമമാണ് താന്‍ നടത്തിയത്.

Also Read: 'സ്വര്‍ണ്ണക്കള്ളക്കടത്ത് മതവിരുദ്ധമാണെന്ന് പറയാന്‍ ഖാളിമാര്‍ തയ്യാറാവണം'; അതെങ്ങിനെ 'ഇസ്ലാമോഫോബിക്ക്' ആകും: കെ.ടി ജലീല്‍


എല്ലാ മുസ്ലീങ്ങളും സ്വര്‍ണ്ണക്കടത്ത് നടത്തുന്നവരാണെന്ന് താന്‍ പറഞ്ഞിട്ടില്ല. പക്ഷെ ഈ കേസുകളില്‍ പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവരാണ്.

താന്‍ മന്ത്രിയായിരുന്ന സമയത്ത് വലിയ രീതിയില്‍ സ്വര്‍ണക്കടത്ത് ആരോപണം വന്നു. ഈത്തക്കുരുവിന്റെ അകത്ത് സ്വര്‍ണ്ണം കടത്തി എന്നുവരെ പറഞ്ഞില്ലേ. സംഘപരിവാര്‍ അങ്ങനെ പറയുന്നത് പോട്ടെ എന്ന് വെക്കാം. ലീഗും കോണ്‍ഗ്രസും എന്തുകൊണ്ടാണ് അത് ഏറ്റുപിടിച്ചത്? അന്ന് വലിയ രീതിയില്‍ ഉളള സമരപരിപാടികള്‍ തനിക്കെതിരെ സംഘടിപ്പിച്ചു. താന്‍ മലപ്പുറത്തുകാരനാണ് എന്ന ബോധ്യം അന്ന് അവര്‍ക്ക് ഇല്ലായിരുന്നോ?

Also Read: ഹിന്ദു പത്രത്തിലൂടെ ശ്രമിച്ചിട്ട് നടക്കാത്തത് ജലീലിലൂടെ നടത്താൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; പി.കെ. ഫിറോസ്


സ്വര്‍ണ്ണക്കടത്തില്‍ ഒരു പങ്കുമില്ല എന്ന് ഉറപ്പായതുകൊണ്ടാണ് തനിക്ക് ക്ലീന്‍ചിറ്റ് കിട്ടിയത്. ഇനിയും അന്വേഷണ ഉദ്യോഗസ്ഥരെ ക്ഷണിക്കുകയാണ്. വേട്ടപ്പട്ടി ഓടുന്ന പോലെയല്ലേ ലീഗും കോണ്‍ഗ്രസും തന്റെ പിന്നാലെ ഓടിയത്. അന്ന് കുറ്റം ചെയ്തിരുന്നെങ്കില്‍ താന്‍ ജയിലില്‍ പോകുമായിരുന്നില്ലേയെന്നും കെ.ടി ജലീല്‍ ചോദിച്ചു.

താന്‍ പറഞ്ഞത് കരിപ്പൂര്‍ കേന്ദ്രമായി കള്ളകടത്ത് നടത്തുന്നു. പൊലീസ് പിടിക്കുമ്പോള്‍ സ്വര്‍ണ്ണത്തിലെ തൂക്കം കുറയുന്നു. ഇതിന് പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. കള്ളക്കടത്തിന് പിടിക്കപ്പെട്ടത് ഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍ ഉള്ളവരാണ്. അതാണ് താന്‍ ചൂണ്ടി കാണിച്ചത്. ഇത് പറഞ്ഞതിനാണ് തന്നെ വര്‍ഗീയവാദിയാക്കിയത്. പണ്ഡിതന്മാരില്‍ പോലും സ്വര്‍ണ്ണക്കടത്തില്‍ തെറ്റില്ല എന്ന് കരുതുന്നവരുണ്ട്.

കള്ളക്കടത്തിന് പിടിക്കപ്പെടുമ്പോള്‍ പലരും പറയുന്നത് കള്ളക്കടത്ത് മതപരമായി തെറ്റല്ല എന്നാണ്. കള്ളക്കടത്തുകാരെ മാറ്റി നിര്‍ത്താന്‍ മുസ്ലിം ലീഗ് തയ്യാറല്ലെന്നും കെടി ജലീല്‍ പറഞ്ഞു.


Also Read
user
Share This

Popular

KERALA
KERALA
എറണാകുളം പാതാളത്ത് ഫാക്ടറിയിൽ തീപിടിത്തം; തീയണയ്ക്കാൻ ശ്രമം തുടരുന്നു