പ്രതികളുമായി ഉടൻ തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് അറിയിച്ചു
ചേർത്തലയിലെ നവജാത ശിശുവിനെ കാണാതായ സംഭവത്തിൽ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി മൊഴി. കുഞ്ഞിനെ യുവതിയുടെ ആൺസുഹൃത്തായ രതീഷിൻ്റെ വീട്ടിൽ കുഴിച്ചു മൂടിയതായും പ്രതികൾ മൊഴി നൽകി.
വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. ആൺസുഹൃത്ത് രതീഷുമായി പൊലീസ് തെളിവെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്.
പള്ളിപ്പുറം സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസമാണ് പ്രസവിച്ചത്.ആശാവർക്കർ വീട്ടിൽ എത്തിയപ്പോൾ കുട്ടിയെ കണ്ടിരുന്നില്ല. തുടർന്ന് ജനപ്രതിനിധിയാണ് വിവരം പൊലീസിൽ അറിയിച്ചത്. കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ഒരു കൂട്ടർക്ക് വിറ്റതായാണ് യുവതി വാർഡ് മെമ്പറോട് പറഞ്ഞത്. യുവതി ഗർഭിണിയാണെന്ന വിവരം വീട്ടിൽ അറിഞ്ഞിരുന്നില്ല.
രണ്ട് ദിവസത്തിനുള്ളിൽ കുഞ്ഞിനെ ഹാജരാക്കണമെന്നും സി.ഡബ്ല്യു.സി മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു.നവജാത ശിശു ജീവനോടെ ഇല്ലെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു.
Also Read: മയിലിനെ കൊന്നു കറിവെച്ചു; കണ്ണൂരിൽ മധ്യവയസ്കൻ അറസ്റ്റിൽ