fbwpx
'SILLY OSCAR' എമര്‍ജന്‍സിക്ക് വേണ്ട, നമുക്ക് ദേശീയ പുരസ്‌കാരമുണ്ട്: കങ്കണ റണാവത്ത്
logo

ന്യൂസ് ഡെസ്ക്

Posted : 17 Mar, 2025 12:08 PM

എമര്‍ജന്‍സി നിലവില്‍ നെറ്റ്ഫ്‌ലിക്‌സിന്റെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതാണ്

BOLLYWOOD MOVIE



വിവാദങ്ങള്‍ക്കൊടുവില്‍ കങ്കണ റണാവത്തിന്റെ എമര്‍ജന്‍സി കഴിഞ്ഞ ആഴ്ച്ചയാണ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. സിനിമ കണ്ട ഒരു ആരാധിക ചിത്രം ഓസ്‌കാറിലേക്ക് അയക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തിന്റെ സംവിധായിക കൂടിയായ കങ്കണ റണാവത്ത് ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരിക്കുകയാണ്. ഓസ്‌കാര്‍ ഒന്നുമല്ലെന്നാണ് കങ്കണ റണാവത്ത് പറഞ്ഞത്. ഇന്ത്യയുടെ ദേശീയ പുരസ്‌കാരം നേടുന്നതിലാണ് അഭിമാനമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.


ALSO READ: പുഷ്പ രാജിന്റെ മൂന്നാം വരവ് ഉറപ്പിച്ചു; റിലീസ് പ്രഖ്യാപിച്ച് നിര്‍മാതാവ്


'എമര്‍ജന്‍സി തീര്‍ച്ചയായും ഓസ്‌കാറിലേക്ക് പോകേണ്ട ഒരു സിനിമയാണ്. കങ്കണ എന്തൊരു സിനിമയാണിത്', എന്നാണ് ഒരു ആരാധിക എക്‌സില്‍ കുറിച്ചത്. എക്‌സ് പോസ്റ്റ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചുകൊണ്ടാണ് കങ്കണ റണാവത്ത് ഇതിനെതിരെ പ്രതികരിച്ചത്. 'അമേരിക്ക അവരുടെ യഥാര്‍ത്ഥ മുഖം പുറത്തുകാണിക്കില്ല. ഡെവലെപിംഗ് രാജ്യങ്ങളെ എങ്ങനെയാണ് അവര്‍ ഇപ്പോഴും ബുളി ചെയ്യുന്നതെന്ന് അവര്‍ തുറന്ന് പറയില്ല. അത് എമര്‍ജന്‍സിയില്‍ കൃത്യമായി തന്നെ പറയുന്നുണ്ട്. അവര്‍ക്ക് അവരുടെ ഒന്നുമല്ലാത്ത ഓസ്‌കാര്‍ സ്വന്തം കയ്യില്‍ തന്നെ വെക്കാം. നമുക്ക് നമ്മുടെ ദേശീയ പുരസ്‌കാരമുണ്ട്', എന്നാണ് കങ്കണ എക്‌സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

എമര്‍ജന്‍സി നിലവില്‍ നെറ്റ്ഫ്‌ലിക്‌സിന്റെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതാണ്. കങ്കണ തന്നെയാണ് ചിത്രത്തിന്റെ സംവിധാനം, രചന, നിര്‍മാണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത് രാജ്യത്ത് നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായാണ് കങ്കണ ചിത്രത്തില്‍ എത്തുന്നത്. അനുപം ഖേര്‍, മഹിമ ഛൗദരി, മിലിന്റ് സോമന്‍, വിശാഖ് നായര്‍ തുടങ്ങിയവരും ചിത്രത്തിലെ അഭിനേതാക്കളാണ്.

CRICKET
ചാംപ്യന്‍സ് ട്രോഫി: പാകിസ്ഥാന് കോടികളുടെ നഷ്ടം; താരങ്ങളുടെ മാച്ച് ഫീസ് വെട്ടിക്കുറച്ചതായും റിപ്പോര്‍ട്ട്
Also Read
user
Share This

Popular

KERALA
KERALA
'ഒരു കുടം താറും ഒരു കുറ്റിച്ചൂലും'; പ്രതിപക്ഷത്തെ പരിഹസിച്ച് മുഖ്യമന്ത്രി