fbwpx
AMMA യിലെ കൂട്ടരാജി ഭീരുത്വം; ജനാധിപത്യ ബോധമുള്ള പുതിയ ഭരണസമിതിയെ കണ്ടെത്തണം: പാർവതി തിരുവോത്ത്
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Aug, 2024 12:53 PM

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നിട്ടും സ്ത്രീകൾക്കെന്തെങ്കിലും പരാതി ഉണ്ടെങ്കിൽ മുന്നോട്ട് വരട്ടെയെന്ന് പറഞ്ഞ് സർക്കാരും അശ്രദ്ധ കാണിച്ചു. മുന്നോട്ട് വന്ന സ്ത്രീകളെ ഞങ്ങൾ പൂർണമായും പിന്തുണയ്ക്കുന്നു

MALAYALAM MOVIE


സിനിമാ മേഖലയിലെ ആരോപണങ്ങളെ തുടർന്ന് താരസംഘടനയായ AMMA യിലെ കൂട്ടരാജിയിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ഉത്തരവാദിത്തത്തോടെ സംസാരിക്കേണ്ട സ്ഥാനത്ത് അവർ ഭീരുക്കളെപ്പോലെ രാജിവെച്ചിരിക്കുകയാണെന്ന് പാർവതി വിമർശിച്ചു. ബർഖ ദത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

'അമ്മ' സംഘടനയിലെ കൂട്ടരാജി വാർത്ത കേട്ടപ്പോൾ എത്ര ഭീരുക്കളാണ് അവർ എന്നാണ് തോന്നിയത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ സംസാരിക്കേണ്ടവർ ഒഴിഞ്ഞുമാറിയിരിക്കുന്നു. സർക്കാരുമായി ചർച്ച ചെയ്ത് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ചെറിയ നീക്കമെങ്കിലും നടത്തിയിരുന്നെങ്കിൽ നന്നാകുമായിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയെ സംരക്ഷിച്ചതും ഇതേ കമ്മിറ്റിയാണ്. സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങൾ പുറത്തു വരുന്നതു വരെ ഇങ്ങനെയുള്ള സംഭവങ്ങൾ നടന്നിട്ടില്ലെന്ന മട്ടിൽ ഇരുന്നതും ഇതേ കമ്മിറ്റിയാണ്. ജനാധിപത്യ ബോധമുള്ള പുതിയ ഭരണസമിതിയെ കണ്ടെത്തണം.'- പാർവതി പറഞ്ഞു.


READ MORE: ലൈംഗികാതിക്രമപരാതി; മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു


'ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നിട്ടും സ്ത്രീകൾക്കെന്തെങ്കിലും പരാതി ഉണ്ടെങ്കിൽ മുന്നോട്ട് വരട്ടെയെന്ന് പറഞ്ഞ് സർക്കാരും അശ്രദ്ധ കാണിച്ചു. മുന്നോട്ട് വന്ന സ്ത്രീകളെ ഞങ്ങൾ പൂർണമായും പിന്തുണയ്ക്കുന്നു. അവരോട് ബഹുമാനമുണ്ട്. റിപ്പോർട്ടിലെ നിർദേശങ്ങൾ സർക്കാർ നേരത്തെ നടപ്പിലാക്കിയിരുന്നെങ്കിൽ നീതിതേടി അതിജീവിതർക്ക് ഇങ്ങനെ നടക്കേണ്ടി വരില്ലായിരുന്നു. അനുഭവിച്ച ബുദ്ധിമുട്ടുകൾക്ക് നീതി ലഭിക്കണമെങ്കിൽ രംഗത്ത് വരാൻ അവർ നിർബന്ധിതരാകുകയാണ് '- പാർവതി കൂട്ടിച്ചേർത്തു.


കഴിഞ്ഞ ദിവസമാണ് താരസംഘടനയായ 'അമ്മ' പ്രസിഡൻ്റ്  മോഹൻലാൽ അടക്കം രാജിവെച്ചതും 17 പേരടങ്ങുന്ന എക്സിക്യൂട്ടിവ് കമ്മിറ്റി പിരിച്ചുവിട്ടതും. 'ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ 'അമ്മ' സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, നിലവിലുള്ള ഭരണ സമിതി ധാർമികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. 'അമ്മ' ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും. 'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും- രാജി വെച്ചുകൊണ്ടുള്ള മോഹൻലാലിൻ്റെ വാർത്തക്കുറിപ്പിൽ പറയുന്നു.

READ MORE: ലൈംഗിക പീഡന പരാതി: മണിയൻപിള്ള രാജുവിനെതിരേയും ഇടവേള ബാബുവിനെതിരേയും കേസെടുത്തു

NATIONAL
കല്ലും, തക്കാളികളും വലിച്ചെറിഞ്ഞു, സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു; അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം
Also Read
user
Share This

Popular

NATIONAL
WORLD
കല്ലും, തക്കാളികളും വലിച്ചെറിഞ്ഞു, സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു; അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം