2018ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ മെറ്റയിൽ നിന്ന് ലഭ്യമായില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്
ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരായ കേസിൽ തുടർനടപടികൾ നിർത്തി വെച്ച് പത്തനംതിട്ട പൊലീസ്. ഫെയ്സ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. 2018ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ മെറ്റയിൽ നിന്ന് ലഭ്യമായില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി.
ALSO READ: സംസ്ഥാനത്തെ ജയിലുകള്‍ നിറഞ്ഞു; പരമാവധി ശേഷിയേക്കാള്‍ 2699 തടവുകാര്‍ അധികമെന്ന് കണക്ക്
മെറ്റയിൽ നിന്ന് വിവരങ്ങൾ കിട്ടിയാൽ തുടർനടപടി ഉണ്ടാകും. ഈ വിവരം കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് രാധാകൃഷ്ണ മേനോനെ പൊലീസ് അറിയിച്ചു. മജിസ്ട്രേറ്റ് കോടതിയിലും റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങള്‍ക്കിടെ രഹന ഫാത്തിമ അയ്യപ്പ വേഷമണിഞ്ഞ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതാണ് കേസിന് ആസ്പദമായ സംഭവം. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് രഹന ഫാത്തിമ ചിത്രം പങ്കുവെച്ചത് എന്നായിരുന്നു രാധാകൃഷ്ണ മേനോന്‍ പരാതിയില്‍ പറഞ്ഞിരുന്നത്. ശബരിമലയിലെ അയ്യപ്പ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ശ്രമിച്ചതിന് എറണാകുളം സ്വദേശിനിയായ രഹന ഫാത്തിമ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.