fbwpx
കോൺഗ്രസിനും എഎപിക്കുമെതിരെ ആഞ്ഞടിച്ച് പാർലമെൻ്റിൽ മോദി, സർക്കാർ അദാനിക്കും, അംബാനിക്കും വേണ്ടിയെന്ന് പ്രതിപക്ഷം
logo

ന്യൂസ് ഡെസ്ക്

Posted : 04 Feb, 2025 07:20 PM

സര്‍ക്കാര്‍ എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചു. ചിലർ ദരിദ്രരുടെ വീടുകളിൽ പോയി ഫോട്ടോ സെഷൻ നടത്തും. അവർക്ക് സഭയിൽ പാവങ്ങളുടെ ശബ്ദം ബോറിങായി അനുഭവപ്പെടുമെന്നും മോദി പരിഹസിച്ചു.

NATIONAL


പാർലമെൻ്റിലെ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനങ്ങളുയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ എഎപിക്കെതിരെയാണ് മോദി വിമർശനം ഉയർത്തിയത്. കണ്ണാടിമാളിക പ്രയോഗം ആവർത്തിച്ച് മോദി എഎപിയെഉന്നം വച്ചു. കോൺഗ്രസിനെതിരെയും മോദി കടുത്ത വിമർശനങ്ങളുന്നയിച്ചു.

സാങ്കേതിക വിദ്യയിലൂടെ ഈ സർക്കാരിന്‍റെ പദ്ധതികളെ സുതാര്യമാക്കി. രാഷ്ട്രീയ നേട്ടത്തിനായല്ല, എല്ലാം ജനത്തിന് വേണ്ടിയാണ് ചെയ്തത്. സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയെയും മോദി പുകഴ്ത്തി.പ്രസംഗത്തിനിടെ സർക്കാർ പ്രവർത്തിക്കുന്നത്. അദാനി, അംബാനിക്ക് വേണ്ടിയെന്ന് പ്രതിപക്ഷാംഗങ്ങള്‍ പരിഹസിച്ചു. അതോടെ മറുപടി തടസ്സപ്പെടുത്തുന്നതിൽ സ്പീക്കർ പ്രതിപക്ഷത്തോട് കയര്‍ത്തു.


Also Read; മൻമോഹൻ സിങ്ങിനായി സ്മാരകം; മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ സ്മാരകത്തിന് സമീപത്ത് സ്ഥലം അനുവദിച്ചു


വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടില്ല. ചിലർ കൊണ്ടുവന്ന ഗരീബി ഹഠാവോ മുദ്രാവാക്യം ഇന്ന് എവിടെയെന്നും മോദി ചോദിച്ചു. 10 വർഷത്തിനിടെ ഈ സർക്കാർ നാലു കോടി പാവങ്ങൾക്കാണ് വീട് നൽകിയത്. 12 കോടി ശൗചാലയങ്ങൾ നിർമ്മിച്ചു. സര്‍ക്കാര്‍ എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചു. ചിലർ ദരിദ്രരുടെ വീടുകളിൽ പോയി ഫോട്ടോ സെഷൻ നടത്തും. അവർക്ക് സഭയിൽ പാവങ്ങളുടെ ശബ്ദം ബോറിങായി അനുഭവപ്പെടുമെന്നും മോദി പരിഹസിച്ചു.

സർക്കാർ പദ്ധതികളെ യൂണിസെഫ് പോലും അംഗീകരിച്ചു. ആദായ നികുതി ഭാരത്തിൽ നിന്ന് മധ്യവർഗത്തെ ഒഴിവാക്കി.12 ലക്ഷം രൂപ വരെയുള്ള വരുമാനത്തെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി. പത്ത് വർഷത്തിനിടെ പരിധി രണ്ട് ലക്ഷത്തിൽ നിന്ന് 12 ലക്ഷമായാണ് ഉയർത്തിയതെന്നും മോദി പറഞ്ഞു.വീണ്ടും തെരഞ്ഞെടുത്ത് ഈ ദൗത്യം ഏല്‍പ്പിച്ചതിന് ജനത്തോട് നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദാരിദ്ര്യ നിര്‍മ്മാര്‍ജനം ലക്ഷ്യം കണ്ടു. രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. അടുത്ത 25 വര്‍ഷത്തേക്കുള്ള ലക്ഷ്യപത്രമാണ് രാഷ്ട്രപതി അവതരിപ്പിച്ചതെന്നും മോദി പറഞ്ഞു.


KERALA
അനന്തു കൃഷ്ണന്റെ ഒറ്റ അക്കൗണ്ടില്‍ മാത്രം 400 കോടി; സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് കേരളം കണ്ടതില്‍വെച്ച് ഏറ്റവും വലിയ തട്ടിപ്പോ?
Also Read
user
Share This

Popular

NATIONAL
NATIONAL
Delhi Election 2025 LIVE: ഡൽഹിയിൽ പോളിങ് എട്ടു മണിക്കൂർ പിന്നിട്ടു, 3 മണി വരെ 46.55 ശതമാനം പോളിംങ്