യുവതി അലറി വിളിച്ചിട്ടും മർദിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും സിസിടിവി ദൃശങ്ങളിൽ കാണാം
വൈറ്റിലയിൽ യുവതിക്ക് മർദനമേറ്റ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും,കൂട്ടം ചേർന്നുള്ള മർദനത്തിനുമാണ് കേസെടുത്തത്. വീട്ടിൽ വൈകിയെത്തിയതിനെ ചോദ്യം ചെയ്താണ് സഹോദരനും ആൺസുഹൃത്തും ചേർന്ന് യുവതിയെ മർദിച്ചത്.
ബുധനാഴ്ച പുലർച്ചെ 4.30 ഓടെയാണ് സംഭവം. വെറ്റിലയിൽ നിന്ന് കടവന്ത്രയിലേക്കു പോകുന്ന സഹോദരൻ അയ്യപ്പൻ റോഡിൻ്റെ വശത്തുള്ള ജനതാ റോഡിൽ വച്ചാണ് നാലുപേർ ചേർന്ന് യുവതിയെ മർദിച്ചത്. യുവതി അലറി വിളിച്ചിട്ടും മർദിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും സിസിടിവി ദൃശങ്ങളിൽ കാണാം.
സമീപത്തെ ഷോപ്പിങ് കോംപ്ലക്സിൽ നിന്നുള്ള ദൃശൃങ്ങളാണ് പുറത്തുവന്നത്. സംഭവം നടന്ന് കുറച്ചു സമയത്തിനു ശേഷം പൊലീസ് എത്തിയെങ്കിലും ഇവരോട് സംസാരിച്ച ശേഷം തിരികെപ്പോയതാണ് വിവരം. സംഭവത്തിൽ പരാതിയില്ലെന്ന് യുവതി പൊലീസിനെ അറിയിച്ചു.
READ MORE: വയനാട്ടിൽ കോളറ ബാധിച്ച് ആദിവാസി യുവതി മരിച്ചു; 10 പേർ ചികിത്സയിൽ