പാർട്ടിയുടെ പേരും നേതൃത്വവും ഉൾപ്പെടെ വിശദാംശങ്ങൾ ഒക്ടോബർ 2 ന് വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി
ബിഹാറിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രശാന്ത് കിഷോർ. ജാൻ സൂരജ് ക്യാമ്പയിൻ മോധാവി കൂടിയായ പ്രശാന്ത് കിഷോർ മാധ്യമങ്ങളെ കാണുന്ന വേളയിലാണ് പുതിയ പാർട്ടി രൂപീകരണ തീരുമാനം അറിയിച്ചത്. ഇതോടെ ബിഹാറിൽ രാഷ്ട്രീയ കരുനീക്കങ്ങൾക്ക് വേദിയാകുകയാണ്. പാർട്ടിയുടെ പേരും നേതൃത്വവും ഉൾപ്പെടെ വിശദാംശങ്ങൾ ഒക്ടോബർ 2 ന് വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഞാൻ ഒരിക്കലും അതിൻ്റെ നേതാവാകില്ല. ഇതിൽ ഒരാളാകാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും, ആളുകൾ നേതൃത്വപരമായ പദവി ഏറ്റെടുക്കേണ്ട സമയമാണിതെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ജാൻ സൂരജ് ക്യാമ്പയിനിലൂടെ അദ്ദേഹത്തിൻ്റെ ലക്ഷ്യങ്ങളും അവതരിപ്പിച്ചു. പ്രധാനമായും 3 ലക്ഷ്യങ്ങളാണ് പദ്ധതിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹവാഗ്ദാനം നൽകി മറ്റൊരാൾ പീഡിപ്പിച്ചെന്ന് അവകാശപ്പെടാനാകില്ല: ബോംബെ ഹൈക്കോടതി
ബിഹാറിലെ എല്ലാ ഗ്രാമങ്ങളും സന്ദർശിച്ച് താമസക്കാരെയും അവരുടെ കുട്ടികളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി അവരെ ബോധവൽക്കരിക്കുക എന്നതാണ് ആദ്യത്തെ ലക്ഷ്യം. നേതാക്കളുടെ സമ്മർദത്തിന് വഴങ്ങി വോട്ട് ചെയ്യാതിരിക്കുക, ജനപിന്തുണയോടെ പുതിയ പാർട്ടി രൂപീകരിക്കുക എന്നുമാണ് രണ്ടാമത്തെ ലക്ഷ്യം. ബിഹാറിൻ്റെ പുരോഗതിക്കായി പ്രവർത്തിക്കുക എന്നതാണ് മൂന്നാമത്തെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ലക്ഷ്യങ്ങളോടെ 2022 ഒക്ടോബർ 2 ന് പടിഞ്ഞാറൻ ചമ്പാരനിലെ ഗാന്ധി ആശ്രമത്തിൽ നിന്ന് യാത്ര സംഘടിപ്പിക്കുകയും ബിഹാറിൻ്റെ 60 ശതമാനം പ്രദേശങ്ങളിലും യാത്ര പൂർത്തീകരിച്ചതായും പ്രശാന്ത് കിഷോർ പറഞ്ഞു. ഗ്രാമങ്ങളുടെ എല്ലാ കോണുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.