അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡൽഹി എയിംസ് അധികൃതർ അറിയിച്ചു
സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതിയെന്ന് റിപ്പോർട്ട്. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച യെച്ചൂരി തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ശ്വാസകോശത്തിലെ അണുബാധ മൂർച്ഛിച്ചതോടെയാണ് അദ്ദേഹത്തെ ഇന്നലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് മാറ്റിയത്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡൽഹി എയിംസ് അധികൃതർ അറിയിച്ചു.
READ MORE: ബിഹാറിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന് നേരെ കയ്യേറ്റശ്രമം; തളരില്ലെന്ന് മന്ത്രി
കടുത്ത പനിയെ തുടർന്ന് ഈ മാസം 19നാണ് യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള മുതിർന്ന നേതാക്കൾ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
READ MORE: എംപോക്‌സ്: നൈജീരിയയിൽ വാക്‌സിനേഷൻ ഒക്ടോബറിൽ