fbwpx
പി.വി. അൻവർ ഇന്ന് സഭയിൽ; തൃശൂർ പൂര പ്രമേയത്തിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ പ്രതിപക്ഷം
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Oct, 2024 09:51 AM

സർക്കാരിനെതിരെ ഒറ്റയാൾ പ്രതിപക്ഷമായി പി.വി. അൻവർ നിയമസഭയിലെത്തുമ്പോൾ, എന്തായിരിക്കും പദ്ധതിയെന്നും നീക്കമെന്നുമാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്

KERALA


ഇടതുപക്ഷത്തോട് ഇടഞ്ഞുനിൽക്കുന്ന പി.വി. അൻവർ എംഎൽഎ ഇന്ന് നിയമസഭയിലെത്തും. പ്രതിപക്ഷത്തിനൊപ്പമാണ് അൻവറിൻ്റെ ഇരിപ്പിടം. സഭയിലെ സീറ്റിനെതിരെയടക്കം എടുക്കുന്ന അൻവറിൻ്റെ നിലപാടും നീക്കവും നിർണായകമാകും. അതേസമയം അടിയന്തര പ്രമേയത്തിലൂടെ സഭ പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷ തീരുമാനം.

ALSO READ: ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരികേസ്; ശ്രീനാഥ് ഭാസിക്കും, പ്രയാഗ മാർട്ടിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

സർക്കാരിനെതിരെ ഒറ്റയാൾ പ്രതിപക്ഷമായി പി.വി. അൻവർ നിയമസഭയിലെത്തുമ്പോൾ, എന്തായിരിക്കും പദ്ധതിയെന്നും നീക്കമെന്നുമാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഇരിപ്പിടത്തിൻ്റെ പേരിൽ പോരടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പ്രതിപക്ഷനിര അവസാനിക്കുന്നിടത്താണ് അൻവറിൻ്റെ സീറ്റ്. എന്നാലത് പ്രത്യേക ബ്ലോക്കായി പരിഗണിക്കും. പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്നതിൽ അൻവർ നേരത്തെ നിലപാടെടുത്തതാണ്. പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിലിരിക്കുമെന്നാണ് പ്രഖ്യാപനം.

കഴിഞ്ഞദിവസം മാധ്യമങ്ങളെ കണ്ടപ്പോഴും സ്പീക്കർക്കെതിരെ കടുത്ത ഭാഷയിലാണ് വിമർശനമുയർത്തിയത്. സ്പീക്കർ തനിക്ക് കൂര കെട്ടിത്തരേണ്ടതില്ലെന്നും, എവിടെ ഇരിക്കണമെന്ന് താൻ തീരുമാനിക്കുമെന്നുമായിരുന്നു അൻവറിൻ്റെ പ്രതികരണം. ഒപ്പം മുഖ്യമന്ത്രിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കുമോയെന്നും കണ്ടറിയണം.


ALSO READ: മലപ്പുറം പരാമർശത്തിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തി വിശദീകരിച്ചില്ല; പ്രതിഷേധിച്ച് ഗവർണർ, നിലപാടിലുറച്ച് സർക്കാർ


നിയമ സഭ ഇന്നും പ്രതിപക്ഷം പ്രക്ഷുബ്ധമാക്കും. തൃശ്ശൂർ പൂരം കലക്കൽ വിഷയമാണ് സഭ നടത്തിവച്ച് ചർച്ച ചെയ്യാൻ അടിയന്തര പ്രമേയ നോട്ടീസായി നൽകുക. കഴിഞ്ഞ രണ്ട് നോട്ടീസുകൾക്കും അവതരണ അനുമതി നൽകിയിരുന്നു. തൃശൂർ പൂരം വിഷയവും ചർച്ചയ്ക്കെടുക്കുമോ തള്ളിക്കളയുമോ എന്നതും നിർണായകമാകും. ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശമടക്കം സമകാലിക രാഷ്ട്രീയ വിഷയങ്ങൾ അക്കമിട്ട് പ്രതിപക്ഷം ഉന്നയിക്കും. അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന നടപടിയിൽ നിന്നും പിന്തിരിയണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം, ചട്ടം 118 അനുസരിച്ച് മുഖ്യമന്ത്രി സഭയിൽ അവതരിപ്പിക്കും.

KERALA
വേദിയിലേക്ക് തിരിയുന്ന മൊബൈലുകള്‍; സ്ക്രീനിലേക്ക് ഒതുങ്ങുന്ന കാണികള്‍
Also Read
user
Share This

Popular

NATIONAL
KERALA
തിരുപ്പതി ക്ഷേത്രത്തിൽ ഏകാദശി ടോക്കണിനായി തിക്കും തിരക്കും; ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്