fbwpx
ചോദ്യപേപ്പർ ചോർച്ച: MS സൊല്യൂഷൻസ് ചോദ്യപേപ്പർ ചോർത്തിയെന്ന് കണ്ടെത്തൽ, ക്രൈം ബ്രാഞ്ച് കേസെടുത്തു
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Dec, 2024 11:40 AM

തട്ടിപ്പ് ഉൾപ്പടെ ഏഴ് വകുപ്പുകൾ ചുമത്തി ആണ് എഫ്ഐആ‍ർ രേഖപ്പെടുത്തിയത്

KERALA


ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ യൂട്യൂബ് വഴി ചോര്‍ന്ന സംഭവത്തില്‍ ക്രൈം ബ്രാഞ്ച് കേസ് എടുത്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആണ് എഫ്ഐആ‍ർ രേഖപ്പെടുത്തിയത്. തട്ടിപ്പ് ഉൾപ്പടെ ഏഴ് വകുപ്പുകൾ ചുമത്തി ആണ് എഫ്ഐആ‍ർ രേഖപ്പെടുത്തിയത്. പ്രാഥമിക അന്വേഷണത്തിൽ എംഎസ് സൊല്യൂഷൻസ് ചോദ്യപേപ്പർ ചോർത്തി എന്ന് കണ്ടെത്തി.


ALSO READ: ചോദ്യപേപ്പര്‍ ചോര്‍ച്ച: എഡ്യുക്കേഷന്‍ ടെക് സ്ഥാപനമായ സൈലത്തിനെതിരെയും അന്വേഷണം


ക്രിസ്തുമസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. എന്നാല്‍ ഈ ചോദ്യപേപ്പര്‍ എങ്ങനെ യൂട്യൂബ് ചാനലിന് ലഭിച്ചു എന്നതില്‍ വ്യക്തതയില്ല. മാത്രമല്ല, പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ ഇതുവരെ കണ്ടിട്ടുമുണ്ട്.


ALSO READ: വെണ്ണലയില്‍ അമ്മയെ മകന്‍ മുറ്റത്ത് കുഴിച്ചുമൂടിയ സംഭവം: പോസ്റ്റ്‌മോര്‍ട്ടത്തില്‍ അപാകതയില്ല, പ്രദീപിനെ വെറുതെവിട്ടു


അതേസമയം, എഡ്യുക്കേഷന്‍ ടെക് സ്ഥാപനമായ സൈലത്തിനെതിരെയും സംഭവത്തിൽ അന്വേഷണം നീളും. പ്രത്യേക അന്വേഷണ സംഘം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും നല്‍കിയ പരാതിയിലാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയാണ് സൈലത്തിനെതിരെ പരാതി നല്‍കിയത്. 18 ആം തിയതി നടന്ന പത്താം ക്ലാസ്സ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങള്‍ സൈലത്തിന്റെ യൂട്യൂബ് ചാനലില്‍ വന്നതായാണ് പരാതി. 7 ആം തിയതിയാണ് യൂട്യൂബില്‍ വീഡിയോ അപ്ലോഡ് ചെയ്തത്. 50 ല്‍ 46 മാര്‍ക്കിന്റെ ചോദ്യങ്ങളും പരീക്ഷയ്ക്ക് വന്നിരുന്നു.

MOVIE
സോഷ്യൽ റിയലിസത്തിൻ്റെ ബെനഗൽ ടച്ച്; വിട പറഞ്ഞത് സമാന്തര സിനിമാലോകത്തെ അതികായൻ
Also Read
user
Share This

Popular

KERALA
CHRISTMAS
വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം കണ്ടെത്തി