വർഷങ്ങളായി സാമ്പത്തിക അരക്ഷിതാവസ്ഥയിലുള്ള പാകിസ്ഥാൻ്റെ തലവര മാറ്റുന്നതാകും പുതിയ കണ്ടെത്തലുകളെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
പാകിസ്ഥാൻ അധീനതയിലുള്ള സമുദ്രമേഖലയിൽ പെട്രോളിയം, പ്രകൃതിവാതക നിക്ഷേപങ്ങൾ എന്നിവ കണ്ടെത്തിയതായി റിപ്പോർട്ട്. ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിലെ ദേര ഇസ്മയിൽ ഖാൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബാസ്ക നോർത്ത് ബ്ലോക്കിലാണ് എണ്ണ ശേഖരം കണ്ടെത്തിയിരിക്കുന്നത്. പാകിസ്ഥാനുമായി സൗഹൃദത്തിലുള്ള രാജ്യവുമായി ചേർന്നാണ് സർവെ നടത്തതിയതെന്ന് പ്രാദേശിക മാധ്യമമായ ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വർഷങ്ങളായി സാമ്പത്തിക അരക്ഷിതാവസ്ഥയിലുള്ള പാകിസ്ഥാൻ്റെ തലവര മാറ്റുന്നതാകും പുതിയ കണ്ടെത്തലുകളെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
മൂന്ന് വർഷം നീണ്ടുനിന്ന സർവെ വഴിയാണ് പെട്രോളിയത്തിൻ്റെയും പ്രകൃതി വാതകത്തിൻ്റെയും ശേഖരം കണ്ടെത്തിയിരിക്കുന്നത്. ഇത് കടൽ വഴിയുള്ള സമ്പദ് വ്യവസ്ഥയായ 'ബ്ലൂ വാട്ടർ എക്കോണമിയി'ലേക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തലുകൾ. മേഖലയിൽ മറ്റ് ധാതുക്കളുടെ സാന്നിധ്യമുണ്ടോയെന്നും അധികൃതർ പരിശോധിക്കും. ഇതോടെ ആഗോള മേഖലയിൽ ആരോഗ്യകരമായ മത്സരവും പാകിസ്ഥാൻ ലക്ഷ്യം വയ്ക്കുന്നുണ്ട്. പെട്രോളിയം, പ്രകൃതിവാതക ശേഖരത്തിൻ്റെ കൃത്യമായ സ്ഥാനം എവിടെയാണെന്ന് മനസിലാക്കിയെന്നും വിവരങ്ങൾ സർക്കാരിന് കൈമാറിയെന്നും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡോൺ റിപ്പോർട്ട് ചെയ്യുന്നു.
ALSO READ: സൗദിയിൽ സ്വദേശികൾക്കും വിദേശികൾക്കും സുവർണാവസരം; ട്രാഫിക് ഫൈൻ 50% മാത്രം നൽകി തീർപ്പാക്കാം
അതേസമയം സമീപ ഭാവിയിൽ തന്നെ പ്രദേശത്ത് ഖനനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലേല സാധ്യതയും പര്യവേക്ഷണ നിർദേശങ്ങളും വിലയിരുത്തുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ രാജ്യത്തിൻ്റെ പ്രതീക്ഷ പോലെ കാര്യങ്ങൾ മുന്നോട്ട് പോകില്ലെന്ന സാഹചര്യവും ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല.
പര്യവേഷണം വിജയകരമായാൽ എൽഎൻജിയുടെയും ഓയിലിൻ്റെയും ഇറക്കുമതിയിൽ വലിയ കുറവ് വരുത്താനാകും. ഇത് രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ മെച്ചപ്പെടുത്തുമെന്നാണ് സൂചന. പക്ഷേ ശേഖരം കുഴിച്ചെടുക്കാനായുള്ള ഗ്രില്ലിങ് പ്രൊസ്സസ് ആരംഭിച്ചാൽ മാത്രമേ കൂടുതൽ സ്ഥിരീകരണങ്ങൾ സാധ്യമാകൂ. തുടർ നടപടിക്രമങ്ങൾക്ക് 5 ബില്യൺ ഡോളറിലധികം തുക ആവശ്യമായി വരുമെന്നാണ് റിപ്പോർട്ടുകൾ.
ALSO READ: അമേരിക്കൻ ഉത്പന്നങ്ങളുടെ ബഹിഷ്കരണം; ഗാസ യുദ്ധത്തിന് പിന്നാലെ കൊക്കക്കോള, പെപ്സി വിൽപനയിൽ വൻ ഇടിവ്
നിലവിൽ വെനസ്വേലയാണ് എണ്ണ ശേഖരത്തിൽ മുൻപന്തിയിയിലുള്ള രാജ്യം. യുഎസിലാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കാത്ത എണ്ണ ശേഖരം ഉള്ളത്. സൗദി അറേബ്യ, ഇറാൻ, കാനഡ, ഇറാഖ് എന്നീ രാജ്യങ്ങൾ ആദ്യ അഞ്ച് സ്ഥാനങ്ങളിലും തുടരുന്നു.