fbwpx
ആലപ്പുഴയിൽ കാണാതായ നവജാതശിശു ജീവനോടെ ഇല്ലെന്ന് സ്ഥിരീകരണം: യുവതിയേയും ആൺസുഹൃത്തിനേയും ചോദ്യം ചെയ്യുന്നു
logo

ന്യൂസ് ഡെസ്ക്

Last Updated : 02 Sep, 2024 05:17 PM

നിയമ വിരുദ്ധമായി നവജാത ശിശുവിനെ മറ്റൊരാൾക്ക് വിൽക്കുകയോ കുട്ടിയെ കൊല്ലുകയോ ചെയ്തിട്ടുണ്ടെന്നായിരുന്നു പൊലീസിൻ്റെ സംശയം

KERALA


ചേർത്തലയിൽ കാണാതായ നവജാത ശിശു ജീവനോടെ ഇല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. കുഞ്ഞിനെ കൊലപ്പെടുത്തിയതായുള്ള സംശയത്തെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളായ ആശ ആൺസുഹൃത്ത് രതീഷ് എന്നിവർക്കെതിരെ നേരത്തെ ചേർത്തല പൊലീസ് കേസെടുത്ത് ചോദ്യം ചെയ്തിരുന്നു. നിയമ വിരുദ്ധമായി നവജാത ശിശുവിനെ മറ്റൊരാൾക്ക് വിൽക്കുകയോ കുട്ടിയെ കൊല്ലുകയോ ചെയ്തുവെന്നായിരുന്നു ആദ്യം പൊലീസിൻ്റെ സംശയം.

രണ്ടുദിവസത്തിനുള്ളിൽ കുഞ്ഞിനെ ഹാജരാക്കണമെന്നും സിഡബ്ല്യുസി മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. പള്ളിപ്പുറം സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസമാണ് പ്രസവിച്ചത്. ആശാവർക്കർ വീട്ടിൽ എത്തിയപ്പോൾ കുട്ടിയെ കണ്ടില്ല.തുടർന്ന് ജനപ്രതിനിധിയാണ് വിവരം പോലീസിൽ അറിയിച്ചത്.


Also Read: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധനക്ക് അനുമതി


കുഞ്ഞിനെ തൃപ്പൂണിത്തറയിലെ ഒരു കൂട്ടർക്ക് വിറ്റതായി യുവതി പറഞ്ഞതായി വാർഡ് മെമ്പർ ഷിൽജ പറഞ്ഞിരുന്നു. ഗർഭിണിയായ വിവരം വീട്ടുകാരിൽ നിന്നും യുവതി മറച്ചുവെച്ചിരുന്നു. വയറ്റിൽ മുഴ ആണെന്നാണ് വീട്ടിൽ പറഞ്ഞത്. ബൈസ്റ്റാൻഡറായി ആശുപത്രിയിൽ നിന്നത് വാടകയ്ക്ക് നിർത്തിയ സ്ത്രീയായിരുന്നു. വളർത്താൻ നിവൃത്തി ഇല്ലാത്തതു കൊണ്ടാണ് കുഞ്ഞിനെ നൽകിയതെന്നും യുവതി പറഞ്ഞതായി മെമ്പർ വ്യക്തമാക്കി.


Also Read: എടവണ്ണ റിഥാന്‍ കൊലപാതകം; പ്രതി ഷാനിനെതിരെയുള്ള പൊലീസ് കണ്ടെത്തലുകള്‍

NATIONAL
കൊലപാതക രീതികളും കഴുത്തിന് മുറിവേറ്റാൽ എത്ര സമയത്തിൽ മരിക്കുമെന്നുമടക്കം സെർച്ച് ഹിസ്റ്ററിയിൽ; കർണാടക മുൻ ഡിജിപിയുടെ കൊലപാതകത്തിൽ ഭാര്യക്കെതിരെ ഞെട്ടിപ്പിക്കുന്ന തെളിവുകൾ
Also Read
user
Share This

Popular

NATIONAL
KERALA
പെഹല്‍ഗാമിലെ തീവ്രവാദ ആക്രമണം: കശ്മീരിൽ നാളെ ബന്ദ്