fbwpx
മുതിർന്ന സിപിഐ നേതാവ് കെ.ഇ. ഇസ്മായിലിന് സസ്പെന്‍ഷന്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Mar, 2025 05:27 PM

മുൻ എംഎല്‍എയും സിപിഐ നേതാവുമായ പി. രാജുവിന്റെ മരണത്തിൽ നടത്തിയ പ്രതികരണങ്ങളിലാണ് നടപടി

KERALA

കെ.ഇ. ഇസ്മയില്‍


സിപിഐ നേതാവ് കെ.ഇ. ഇസ്മായിലിന് പാർട്ടിയിൽ നിന്ന് സസ്പെൻഷൻ. ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. മുൻ എംഎല്‍എയും സിപിഐ നേതാവുമായ പി. രാജുവിന്റെ മരണത്തിൽ നടത്തിയ പ്രതികരണങ്ങളിലാണ് നടപടി. ഇന്ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവിന്റേതാണ് തീരുമാനം.



പി. രാജുവിന് പാർട്ടി നടപടിയിൽ വിഷമമുണ്ടായിരുന്നെന്നായിരുന്നു കെ.ഇ. ഇസ്മായിലിൻ്റെ പ്രതികരണം. സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് പി. രാജു സംഘടനാ നടപടിക്ക് വിധേയനായത്. എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാർട്ടിയിൽ തിരിച്ചെടുത്തില്ലെന്നും സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയോ എന്നറിയില്ലെന്നും ഇസ്മായില്‍ പറഞ്ഞിരുന്നു. ഇക്കാര്യം പാർട്ടി പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു സിപിഐ നേതാവിന്‍റെ പ്രതികരണം.


Also Read: മുതലപ്പൊഴിയില്‍ അനിയന്ത്രിതമായി അടിഞ്ഞ മണൽ നീക്കാമെന്ന് സർക്കാർ; സമരം താത്കാലികമായി അവസാനിപ്പിച്ച് മത്സ്യത്തൊഴിലാളികൾ


ഇല്ലാത്ത ചില പ്രശ്നങ്ങളുടെ പേരിൽ പാർട്ടി രാജുവിനെ വ്യക്തിഹത്യ നടത്തിയെന്ന ആരോപണവുമായി കെ.ഇ. ഇസ്മയിൽ നേരത്തെ രംഗത്തെത്തിയിരുന്നു. ദീർഘകാലത്തെ പ്രവർത്തനത്തിലൂടെ നേടിയ സൽപ്പേര് കളങ്കപ്പെടുത്താൻ ശ്രമിച്ചത് സഖാവിന് ഏറ്റ വലിയ ആഘാതമായിരുന്നെന്നും കെ.ഇ. ഇസ്മായിൽ പറഞ്ഞു. പിന്നാലെ രാജുവിന്റെ മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിനു വെയ്‌ക്കേണ്ടതില്ലെന്ന് കുടുംബം തീരുമാനിച്ചിരുന്നു.

Also Read: അനിശ്ചിതകാല നിരാഹാര സമരവുമായി ആശമാർ; നിയമസഭയിൽ വാക്പോര്, കേന്ദ്ര മന്ത്രിയെ മന്ത്രി വീണാജോർജ് ഡൽഹിയിൽ


സിപിഐയിലെ ഇസ്മയിൽ–കാനം രാജേന്ദ്രൻ പോരിൽ ഇസ്മയിലിനൊപ്പം അടിയുറച്ചുനിന്നയാളായിരുന്നു രാജു. രാജു ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറിയതിനു പിന്നാലെ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉയർന്നു. രാജു ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ പാർട്ടി കണക്കുകളിൽ 75 ലക്ഷം രൂപയുടെ ക്രമക്കേടു കണ്ടെത്തിയെന്നായിരുന്നു ആരോപണം. പിന്നീട് നടത്തിയ പരിശോധനയിൽ 2.30 കോടി രൂപയുടെ ക്രമക്കേടുണ്ടെന്നു കണ്ടെത്തി. വിഷയം പരിശോധിക്കാൻ മൂന്ന് അംഗ സമിതിയെ ചുമതലപ്പെടുത്തുകയും, കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ രാജുവിനും, എം.ഡി. നിക്സണുമെതിരെ പാർട്ടി ജില്ലാ കൗൺസിൽ നടപടിയെടുക്കുകയും ചെയ്തിരുന്നു.

Also Read
user
Share This

Popular

NATIONAL
KERALA
ചെങ്കടലായി മധുര; സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിന് കൊടി ഉയർന്നു