fbwpx
ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള പെരുമാറ്റം; വി.കെ. പ്രകാശിനെതിരെ കേസെടുത്ത് പൊലീസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Aug, 2024 05:44 AM

കഥ പറയാനെത്തിയപ്പോള്‍ അപമര്യാദയായി സംവിധായകന്‍ പെരുമാറിയെന്നാണ് യുവതിയുടെ ആരോപണം

KERALA


സംവിധായകൻ വി.കെ. പ്രകാശ് മോശമായി പെരുമാറിയെന്ന യുവ കഥാകൃത്തിന്‍റെ പരാതിയില്‍ കേസെടുത്ത് പൊലീസ്. കൊല്ലം പളളിത്തോട്ടം പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. 354 എ(1) സെക്ഷൻ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വി.കെ. പ്രകാശ് വിളിച്ചു വരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയെന്ന പരാതിയിലാണ് നടപടി.

ALSO READ: ലൈംഗികാതിക്രമ പരാതി: മുൻകൂർ ജാമ്യം തേടി വി. കെ. പ്രകാശ്

കഥ പറയാനെത്തിയപ്പോള്‍ അപമര്യാദയായി സംവിധായകന്‍ പെരുമാറിയെന്നാണ് യുവതിയുടെ ആരോപണം. രണ്ട് വര്‍ഷം മുന്‍പ് എഴുതിയ കഥ സിനിമയാക്കുന്നതിനായി പരാതിക്കാരി വി.കെ പ്രകാശിനെ സമീപിച്ചിരുന്നു. കഥയുടെ ത്രെഡ് കേട്ട ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കൊല്ലത്തെ ഹോട്ടലിലേക്ക് ഇവരെ വിളിച്ചുവരുത്തി. കഥയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ മദ്യം ഓഫര്‍ ചെയ്തു.

അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നും യുവതിയോട് സംവിധായകന്‍ ചോദിച്ചു. താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടും രംഗം അവതരിപ്പിച്ച് കാണിക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതിനിടെ ശരീരത്തില്‍ സ്പര്‍ശിച്ചതോടെ യുവതി അസ്വസ്ഥയായി ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോയി.

പിറ്റേന്ന് രാവിലെ യുവതിയെ ഫോണില്‍ വിളിച്ച് സംഭവം പുറത്തു പറയാതിരിക്കാന്‍ പ്രതിഫലം വാഗ്ദാനം ചെയ്തു. പിന്നാലെ മറ്റൊരാളുടെ അക്കൗണ്ടില്‍ നിന്ന് പതിനായിരം രൂപ അയച്ചാതായുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവതി പരാതി നല്‍കിയിരുന്നു.


KERALA
വെള്ളാപ്പള്ളിക്ക് അഭിപ്രായം പറയാം; പക്ഷെ സതീശനെതിരെ അങ്ങനൊരു പ്രസ്താവന പ്രതീക്ഷിച്ചില്ല: കെ. സുധാകരന്‍
Also Read
user
Share This

Popular

NATIONAL
WORLD
കല്ലും, തക്കാളികളും വലിച്ചെറിഞ്ഞു, സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു; അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം