fbwpx
'ഒന്നിനെയും ഭയമില്ല, നിയമപരമായി തന്നെ നേരിടും'; മുഡ ഭൂമി കുംഭകോണ കേസിൽ പ്രതികരിച്ച് സിദ്ധരാമയ്യ
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Sep, 2024 05:24 PM

വിവരാവകാശ പ്രവര്‍ത്തക സ്‌നേഹമയി കൃഷ്ണ നല്‍കിയ പരാതിയിലാണ് സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്

NATIONAL



മൈസൂരു അർബൻ ഡെവലപ്പ്മെൻ്റ് അതോറിറ്റി (മുഡ) ഭൂമി കുംഭകോണ കേസിൽ അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടതിന് പിന്നാലെ പ്രതികരണവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഞാൻ പോരാടും. ഒന്നിനെയും എനിക്ക് ഭയമില്ല. അന്വേഷണം നേരിടാൻ ഞങ്ങൾ തയ്യാറാണ്. ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നും സിദ്ധരാമയ്യ പറഞ്ഞു. നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവരാവകാശ പ്രവര്‍ത്തക സ്‌നേഹമയി കൃഷ്ണ നല്‍കിയ പരാതിയിലാണ് സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. ഡിസംബര്‍ 24-നുള്ളിൽ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയാണ് ലോകായുക്ത.

ALSO READ: നിയമത്തിലും ഭരണഘടനയിലും വിശ്വസിക്കുന്നു, സത്യം ജയിക്കും; മുഡ ഭൂമി കുംഭകോണ കേസിലെ ഹൈക്കോടതി ഉത്തരവിൽ സിദ്ധരാമയ്യ

മുഡ ഭൂമി കുംഭകോണ കേസിൽ ഗവർണറുടെ നടപടി ചോദ്യം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ലോകായുക്ത അന്വേഷണത്തിന് പ്രത്യേക കോടതി ഉത്തരവിടുന്നത്. ജഡ്ജി സന്തോഷ് ഗജാനന്‍ ഭട്ടാണ് മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

കഴിഞ്ഞ ദിവസമാണ് മുഡ ഭൂമി കുംഭകോണ കേസിൽ സിദ്ധരാമയ്യ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയത്. സിൽ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ നൽകിയ അനുമതിക്കെതിരെയാണ് മുഖ്യമന്ത്രി നൽകിയ ഹർജി തള്ളുകയും സിദ്ധരാമയ്യക്കെതിരെയുള്ള അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധിക്കുകയും ചെയ്തത്.

Also Read
user
Share This

Popular

KERALA
KERALA
എം.ആർ. അജിത് കുമാറിന് തിരിച്ചടി; ക്ലീൻ ചീറ്റ് നൽകിയ റിപ്പോർട്ട് മടക്കി വിജിലൻസ് ഡയറക്ടർ