fbwpx
"AMMAയും WCCയും തമ്മിലുള്ള തർക്കത്തിൻ്റെ ഇര"; ജാമ്യാപേക്ഷ ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് സിദ്ദീഖിന്‍റെ കത്ത്
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Sep, 2024 10:17 AM

സുപ്രീം കോടതി രജിസ്ട്രാർക്കാണ് കത്ത് നൽകിയത്

KERALA


മുൻകൂർ ജാമ്യാപേക്ഷ ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് കത്ത് നല്‍കി നടന്‍ സിദ്ദീഖ്. തിങ്കളാഴ്ചയെങ്കിലും ഹർജി പരിഗണിക്കണമെന്നാണ് നടന്‍റെ ആവശ്യം. സുപ്രീം കോടതി രജിസ്ട്രാർക്കാണ് കത്ത് നൽകിയത്. അഡ്വ . രഞ്ജിതാ റോഹ്ത്തഗി മുഖേനയാണ് കത്ത്.

Also Read: സിദ്ദീഖിന്‍റെ അറസ്റ്റ്: സുപ്രീം കോടതി വിധി വന്ന ശേഷം മതിയെന്ന തീരുമാനവുമായി അന്വേഷണ സംഘം


സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ശ്രമിക്കില്ല. കോടതി മുന്നോട്ടുവെക്കുന്ന ഉപാധികൾ അനുസരിക്കാമെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കാമെന്നും സിദ്ദീഖ് കത്തില്‍ പറയുന്നു. AMMAയും WCCയും തമ്മിലുള്ള തർക്കത്തിൻ്റെ ഇരയാണ് താനെന്നും സിദ്ദീഖ് കത്തില്‍ കൂട്ടിച്ചേർത്തു.

Also Read: സുപ്രീം കോടതിയെ സമീപിച്ച് സിദ്ദീഖ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

അതേസമയം, ഒളിവിലുള്ള സിദ്ദീഖിനായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. സുപ്രീം കോടതി വിധി എതിരായാൽ ഉടൻ അറസ്റ്റ് ചെയ്യാനാണ് തീരുമാനം. നിലവില്‍ സിദ്ദീഖിന്‍റെ ഒരു വാഹനത്തിന്‍റെ ജിപിഎസ് സംവിധാനം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ജിപിഎസ് അവസാനം ട്രാക്ക് ചെയ്തത് പൊന്നാനി എത്തുന്നതിനു മുൻപ് വെളിയംകോട് എന്ന സ്ഥലത്താണ്. അവിടെനിന്ന് ജിപിഎസ് സംവിധാനം വിച്ഛേദിക്കപ്പെടുകയായിരുന്നു.


KERALA
"കുറ്റക്കാരാണെങ്കിൽ ശിക്ഷിച്ചോട്ടെ, കത്തിൽ പേരുണ്ടെന്ന് കരുതി കേസെടുക്കാനാകുമോ, നീതിക്ക് മുന്നിൽ എന്നും ഉണ്ടാകും": എൻ.ഡി. അപ്പച്ചൻ
Also Read
user
Share This

Popular

KERALA
KERALA
രാഹുൽ ഈശ്വർ പൂജാരി ആയിരുന്നെങ്കിൽ ഡ്രസ് കോഡ് കൊണ്ടുവന്നേനെയെന്ന് ഹണി റോസ്; നടി വസ്ത്രധാരണത്തിൽ മാന്യത പാലിക്കണമെന്ന് മറുപടി