fbwpx
"ഇന്ത്യ അടിച്ചേല്‍പ്പിച്ച ദേശീയ ഗാനം വേണ്ട"; ബംഗ്ലാദേശില്‍ ആവശ്യം ശക്തം; തല്‍ക്കാലം വിവാദങ്ങള്‍ക്കില്ലെന്ന് ഇടക്കാല സർക്കാർ
logo

ന്യൂസ് ഡെസ്ക്

Last Updated : 08 Sep, 2024 11:36 AM

രബീന്ദ്രനാഥ് ടാഗോർ രചിച്ച 'അമർ സോനാർ ബംഗ്ല' ആണ് 1971 മുതല്‍ ബംഗ്ലാദേശിന്‍റെ ദേശീയ ഗാനം

WORLD


ബംഗ്ലാദേശ് ദേശീയ ഗാനം മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മതകാര്യ ഉപദേഷ്ടാവ് എഎഫ്എം ഖാലിദ് ഹുസൈന്‍. വിവാദമുണ്ടാക്കുന്ന നടപടികള്‍ ഇടക്കാല സർക്കാരിന്‍റെ ഭാഗത്തു നിന്നുമുണ്ടാകില്ലെന്ന് ഖാലിദ് അറിയിച്ചു. രാജ്ഷാഹിയിലെ ഇസ്ലാമിക് ഫൗണ്ടേഷൻ സന്ദർശനവും വിശിഷ്ട വ്യക്തികളുടെ സമ്മേളനവും കഴിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹുസൈന്‍. രബീന്ദ്രനാഥ് ടാഗോർ രചിച്ച 'അമർ സോനാർ ബംഗ്ല' ആണ് 1971 മുതല്‍ ബംഗ്ലാദേശിന്‍റെ ദേശീയ ഗാനം. ഇത് രാജ്യത്തിന്‍റെ കൊളോണിയല്‍ ഭൂതകാലത്തെ ഓർമിപ്പിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ വിവാദം. വലിയ രീതിയുലുള്ള പിന്തുണയാണ് ഈ വാദത്തിന് ലഭിക്കുന്നത്.

ALSO READ: ഇന്ത്യയ്ക്ക് സഹായിക്കാനാകും; യുക്രെയ്‌നിലെ സംഘർഷങ്ങള്‍‌ പരിഹരിക്കുന്നതിന്‍റെ പ്രാധാന്യമെടുത്തു കാട്ടി ജോർജിയ മെലോണി

കഴിഞ്ഞ ആഴ്ച ,ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമി മുൻ അമീർ ഗുലാം അസമിൻ്റെ മകൻ അബ്ദുല്ലാഹിൽ അമാൻ ആസ്മി, രാജ്യത്തിന്‍റെ ദേശീയ ഗാനം,  ഭരണഘടന എന്നിവയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

"ദേശീയ ഗാനത്തിന്‍റെ വിഷയം ഞാന്‍ സർക്കാരിന് വിടുന്നു. ഇപ്പോഴത്തെ ദേശീയ ഗാനം സ്വതന്ത്ര ബംഗ്ലാദേശിന്‍റെ നിലനില്‍പ്പിന് ഘടക വിരുദ്ധമാണ്. അത് ബംഗാള്‍ വിഭജനവും രണ്ട് ബംഗാളിന്‍റെയും ലയനത്തെയും സൂചിപ്പിക്കുന്നു. രണ്ട് ബംഗാളുകളുടെ ലയനത്തിനായി ഉണ്ടാക്കിയ ഗാനം എങ്ങനെ സ്വതന്ത്ര ബംഗ്ലാദേശിന്‍റെ ദേശീയ ഗാനമാകും. 1971ല്‍ ഇന്ത്യ അടിച്ചേല്‍പ്പിച്ചതാണ് ഈ ദേശീയ ഗാനം. ദേശീയ ഗാനമാക്കാന്‍ യോജിച്ച പല ഗാനങ്ങളുമുണ്ട്. പുതിയ ദേശീയ ഗാനം തിരഞ്ഞെടുക്കാന്‍ സർക്കാർ ഒരു കമ്മിറ്റിയെ രൂപീകരിക്കണം, അമാൻ ആസ്മി പറഞ്ഞു. 

മുന്‍ ബ്രിഗേഡിയർ ജനറല്‍ കൂടിയായ അമാന്‍ ആസ്മി അവാമി ലീഗിന്‍റെ ഭരണകാലത്ത് അപ്രത്യക്ഷനായതാണ്. ചില അന്വേഷണ ഏജന്‍സികളുടെ റിപ്പോർട്ട് പ്രകാരം, ആസ്മി സർക്കാരിന്‍റെ അധീനതയിലുള്ള ഒരു രഹസ്യ കേന്ദ്രത്തില്‍ തടവിലായിരുന്നു. 2024 ഓഗസ്റ്റ് 6ന് ഷെയ്ഖ് ഹസീന രാജ്യം വിട്ടതിനു ശേഷമാണ് ആസ്മി മോചിതനായത്. ബംഗ്ലാദേശ് സ്വത്വം, ഇസ്താമിക മത ദർശനം എന്നിവയിലൂന്നിയ മാറ്റങ്ങളാണ് ആസ്മി ആവശ്യപ്പെടുന്നത്. ബംഗ്ലാദേശില്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ആസ്മിയുടെ വാദങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.

ALSO READ: "ജനാധിപത്യത്തിന് വേണ്ടി, മാക്രോണിൻ്റെ അട്ടിമറി തടയുക"; ഫ്രാന്‍സില്‍ പ്രധാനമന്ത്രി നിയമനത്തില്‍ പ്രതിഷേധം ശക്തമാക്കി ഇടതുപക്ഷം

ബംഗ്ലാദേശില്‍ മത സ്ഥാപനങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമ പ്രവർത്തനങ്ങളെയും ഹുസൈന്‍ അപലപിച്ചു. പള്ളികള്‍, ക്ഷേത്രങ്ങള്‍ എന്നിവ അക്രമിക്കുന്നത് നിന്ദ്യമായ പ്രവർത്തിയാണ് എന്നായിരുന്നു ഹുസൈന്‍റെ പ്രതികരണം. പ്രാർത്ഥനാ കേന്ദ്രങ്ങള്‍ അക്രമിക്കുന്നവർ മാനവികതയുടെ ശത്രുക്കളാണെന്നും ഹുസൈന്‍ പറഞ്ഞു. ദുർഗാ പൂജ സമയത്ത് ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ മദ്രസാ വിദ്യാർഥികള്‍ അടക്കമുള്ളവർ ക്ഷേത്രങ്ങള്‍ക്ക് കാവല്‍ നില്‍ക്കുമെന്നും ഹുസൈന്‍ അറിയിച്ചു. മദ്രസാ വിദ്യാർഥികള്‍ തീവ്രവാദ പ്രവർത്തനങ്ങളില്‍ ഏർപ്പെടാറില്ല. അങ്ങനെയൊരു പ്രതീതിയുണ്ടാക്കിയത് മുന്‍ സർക്കാരിന്‍റെ ഗൂഢാലോചനയുടെ ഭാഗമായാണെന്നും ഹുസൈന്‍ പറഞ്ഞു.

Also Read
user
Share This

Popular

KERALA
KERALA
ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലെത്തിച്ചു; തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് ബോചെ