സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമയ്‌ക്കെതിരെ കേസെടുത്തിരുന്നു
എറണാകുളം കലൂർ സ്റ്റേഡിയത്തിൽ ഇഡലി മെഷീൻ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു. 31വയസ്സുള്ള നാഗാലാൻ്റ് സ്വദേശി കൈമിലുനാണ് മരിച്ചത്. ഇയാൾക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. അപകടത്തിൽ രണ്ടാമത്തെ ആളാണ് മരിക്കുന്നത്. അപകടത്തിൽ പശ്ചിമ ബംഗാൾ സ്വദേശി സുമിതിൻ്റെ മരണമാണ് ആദ്യം സ്ഥിരീകരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമയ്‌ക്കെതിരെ കേസെടുത്തിരുന്നു. സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഗ്യാസ് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ജിസിഡിഎ കഴിഞ്ഞ മാസം ആറാം തിയതി ഉത്തരവ് പുറത്തിറക്കിയിരുന്നു. നിർദേശം അവഗണിച്ച് പല സ്ഥാപനങ്ങളിലും ഗ്യാസ് ഉപയോഗിച്ചിരുന്നുവെന്ന വിവരമാണ് അപകടത്തിന് പിന്നാലെ പുറത്തുവരുന്ന വിവരം.