പരവൂർ ഊന്നിൻ മൂട് റോഡിലാണ് സംഭവം
കൊല്ലം പരവൂരിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് ഇന്നോവ കാർ ഇടിച്ച് കയറി. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പരവൂർ ഊന്നിൻ മൂട് റോഡിലാണ് സംഭവം. രണ്ടു ദിസം മുമ്പാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേർ പാരിപ്പിള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൻ്റെ ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു
ഊന്നിൻ മൂട് റോഡ് സൈഡിൽ പാർക്ക് ചെയ്ത ചുവന്ന നിറത്തിലുള്ള കാറിൽ നിന്നും ഒരു സ്ത്രീ ബന്ധു വീട്ടിലേക്ക് ഇറങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. അവരുടെ മകൻ ഡ്രൈവിങ്ങ് സീറ്റിൽ ഉണ്ടായരുന്നു. എതിർവശത്ത് കൂടി വർക്കല ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിലുണ്ടായവർക്ക് നിസാര പരിക്ക് മാത്രമാണ് ഉള്ളത്. നാട്ടുകാർക്ക് ഇടപെട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്.