തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് യു.എ. റസാഖിനെതിരെയാണ് കേസ്
മലപ്പുറം തിരൂരങ്ങാടി സർക്കാർ ആശുപത്രിയിലെ വനിത ഡോക്ടറെ വഴിയിൽ കൈകാര്യം ചെയ്യുമെന്ന് ഭീഷണി പ്രസംഗം നടത്തിയ യൂത്ത് ലീഗ് നേതാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് യു.എ. റസാഖിനെതിരെയാണ് കേസ്.
ALSO READ: കാന്തപുരം പറഞ്ഞത് സ്വന്തം അഭിപ്രായം, ഞങ്ങൾ വിശ്വസിക്കുന്നത് സ്ത്രീ - പുരുഷ സമത്വത്തിൽ: തോമസ് ഐസക്ക്
"ആശുപത്രിൽ വച്ച് കൈകാര്യം ചെയ്താലല്ലേ പ്രശ്നമുള്ളൂ. വേണ്ടിവന്നാൽ പുറത്തിറങ്ങുമ്പോൾ കൈകാര്യം ചെയ്യും", എന്നായിരുന്നു യു.എ.റസാഖിൻ്റെ ഭീഷണി. താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ അനാസ്ഥ ആരോപിച്ച് ആശുപത്രിക്കു മുന്നിൽ നടത്തിയ സമരത്തിനിടെയായിരുന്നു ലീഗ് നേതാവിൻ്റെ ഭീഷണി. ഡോക്ടർമാർ തെമ്മാടികളാണെന്നും റസാഖ് ആക്ഷേപിച്ചിരുന്നു.