ശനിയാഴ്ച പകല്‍ 11.26 ഓടു കൂടിയാണ് യുപിഐ സേവനങ്ങളില്‍ തടസം നേരിടുന്നതായി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്.
upi
രാജ്യത്ത് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ പ്രമുഖ യുപിഐ പ്ലാറ്റ്‌ഫോമുകളിലെ ട്രാന്‍സാക്ഷനുകളാണ് നിലച്ചത്. ഒരു മാസത്തിനിടെ നാലാമത്തെ തവണയാണ് സേവനങ്ങള്‍ തടസപ്പെടുന്നത്. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ.
ശനിയാഴ്ച പകല്‍ 11.26 ഓടു കൂടിയാണ് യുപിഐ സേവനങ്ങളില്‍ തടസം നേരിടുന്നതായി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. 11.40 ഒക്കെ ആയപ്പോഴേക്കും 222ലധികം സമാനമായി തടസം നേരിട്ടതായി റിപ്പോര്‍ട്ട് ചെയ്തു.
'എന്‍പിസിഐ നിലവില്‍ സാങ്കേതിക പ്രശ്‌നം നേരിടുന്നുണ്ടെന്നും ചില യുപിഐ ട്രാന്‍സാക്ഷനുകള്‍ നടത്താന്‍ തടസം നേരിടുന്നുണ്ട്. ഞങ്ങള്‍ സാങ്കേതിക പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടത്തി വരികയാണ്,' നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പറഞ്ഞു.
മാര്‍ച്ച് 31നും ഏപ്രില്‍ രണ്ടിനും സമാനമായി യുപിഐ സേവനങ്ങള്‍ക്ക് തടസം നേരിട്ടിരുന്നു. അതേസമയം ജനുവരി മാസത്തില്‍ മാത്രം രാജ്യത്തെ യുപിഐ ട്രാന്‍സാക്ഷന്‍ 16.99 ബില്യണ്‍ കടന്നതായി ധനകാര്യ മന്ത്രലായം അറിയിച്ചിരുന്നു. 23.48 ലക്ഷം കോടി രൂപയാണ് ട്രാന്‍സാക്ഷന്‍ ചെയ്യപ്പെട്ടത്.