fbwpx
വിദൂഷകരുടെ വാഴ്ത്തു പാട്ടിൽ വീഴരുത്, അവരെക്കൊണ്ട് വിലാപകാവ്യം എഴുതിക്കാനുള്ള സാഹചര്യം ഉണ്ടാക്കരുത്; മുഖ്യമന്ത്രിയോട് വി.ഡി . സതീശൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 22 Jan, 2025 01:03 PM

ഒരു ഗുണനിലവാരവും ഇല്ലാത്ത മരുന്നുകളാണ് ജനം കഴിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു.ഗുണനിലവാരം പരിശോധിക്കാതെ മരുന്നുകൾ അനുവദിച്ചെന്നാണ് സിഎജി കണ്ടെത്തൽ. കോടികളാണ് കമ്പനികളിൽ നിന്ന് വാങ്ങിയതെന്നും സതീശൻ ആരോപിച്ചു.

KERALA


വാഴ്ത്തുപാട്ട് തയ്യാറാക്കിയ ജീവനക്കാരെക്കൊണ്ട് വിലാപകാവ്യം രചിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ്. ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും സർക്കാരിന് പൂർണ അവഗണനയാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. ജീവനക്കാർക്ക് എല്ലാ ആനുകൂല്യങ്ങളും സർക്കാർ നൽകുമെന്നായിരുന്നു ധനമന്ത്രിയുടെ ഉറപ്പ്.




അടിയന്തര പ്രമേയ അവതരണ നോട്ടീസ് ചർച്ചയിലും നിയമസഭയിൽ നിറഞ്ഞത് മുഖ്യമന്ത്രിയുടെ വാഴ്ത്തുപാട്ടായിരുന്നു. ആനുകൂല്യങ്ങൾ സർക്കാർ കവർന്നെടുക്കുന്നു എന്ന് ആരോപിച്ച് പണിമുടക്ക് നടത്തുന്ന ജീവനക്കാർക്ക് പിന്തുണയുമായാണ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത്.

രാജ സദസ്സിലെ വിദൂഷകരോടാണ് വാഴ്ത്തുപാട്ടുകാരെ പ്രതിപക്ഷ നേതാവ് ഉപമിച്ചത്. ഒപ്പം മുഖ്യമന്ത്രിക്ക് ഒരു ഉപദേശവും.പണ്ട് രാജകൊട്ടാരങ്ങളിൽ വിദൂഷകർ ഉണ്ടായിരുന്നു. അവരുടെ വാഴ്ത്തുപാട്ടുകളിൽ വീഴരുത്. അവരെക്കൊണ്ട് വിലാപകാവ്യം എഴുതിക്കാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രിയോട് പ്രതിപക്ഷനേതാവ് പറഞ്ഞു. ജീവനക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിച്ച പി സി വിഷ്ണുനാഥ് വാഴ്ത്തുപാട്ട് പാടിക്കൊണ്ടായിരുന്നു സഭയിൽ പ്രതികരിച്ചത്. 

വാഗ്ദാനങ്ങൾ നൽകുകയും അത് പിന്നീട് മറക്കുകയും ചെയ്യുന്ന യുഡിഎഫിന്റെ ശൈലി അല്ല ഇടതുമുന്നണിക്കെന്ന് ധനമന്ത്രിയുടെ മറുപടി. പറഞ്ഞതിലും അപ്പുറം ജീവനക്കാർക്ക് ഇടതു സർക്കാർ നൽകും. സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുരസ്ഥാപിക്കുന്നതിനെ പറ്റിയും സർക്കാർ ആലോചിക്കുകയാണ് . എന്നാൽ ശമ്പള പരിഷ്കരണ കമ്മീഷനെ നിയോഗിക്കുന്നതിനെപ്പറ്റി ഒരക്ഷരം ധനമന്ത്രി പറഞ്ഞില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.


Also Read; മണിയാർ ജലവൈദ്യുത പദ്ധതി: വൈദ്യുതി മന്ത്രിയെ തിരുത്തി മുഖ്യമന്ത്രി; കരാർ നീട്ടി നൽകുന്നതിന് അനുമതി



പിപിഇ കിറ്റ് അഴിമതിയിൽ പ്രതിപക്ഷം പറഞ്ഞത് ശരിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് കിട്ടുമായിരുന്നിട്ടും കൂടിയ വലയ്ക്ക് നൽകി. ഒരു ഗുണനിലവാരവും ഇല്ലാത്ത മരുന്നുകളാണ് ജനം കഴിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു.ഗുണനിലവാരം പരിശോധിക്കാതെ മരുന്നുകൾ അനുവദിച്ചെന്നാണ് സിഎജി കണ്ടെത്തൽ. കോടികളാണ് കമ്പനികളിൽ നിന്ന് വാങ്ങിയതെന്നും സതീശൻ ആരോപിച്ചു. പ്രതിപക്ഷം ഇതുവരെ പറഞ്ഞ കാര്യങ്ങൾ സിഎജി ശരിവെച്ചുവെന്നും സതീശൻ പറഞ്ഞു.


മദ്യ നിർമാണ കമ്പനിക്ക് അനുമതി നൽകിയ വിഷയം സഭയിൽ ഉന്നയിച്ചതിന് പിന്നാലെ ചെന്നിത്തലയും വി ഡി സതീശനും ഒരുമിച്ച് വാർത്താസമ്മേളനം നടത്തി .വ്യത്യസ്തമായി വാർത്താസമ്മേളനം നടത്തുന്നതാണ് മന്ത്രി എം ബി രാജേഷിന്റെ പ്രശ്നമെങ്കിൽ, ഒന്നിച്ചാണ് ഞങ്ങളെന്നും ഒന്നാം സർക്കാരിനെതിരെ ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ പലതും രണ്ടാം സർക്കാരിനെതിരെ താൻ ഉന്നയിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു.


.സഭയിൽ ചെന്നിത്തലയുടെ പ്രസംഗം സ്പീക്കർ തടഞ്ഞെന്ന് ആരോപിച്ചും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത് വന്നു.മുതിർന്ന നേതാവായ ചെന്നിത്തലയെ അപമാനിച്ചതിൽ പ്രതിഷേധിക്കുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Also Read
user
Share This

Popular

KERALA
NATIONAL
IMPACT| സിനിമാ ചിത്രീകരണത്തെ തുടര്‍ന്ന് ചികിത്സ വൈകിപ്പിച്ചെന്ന പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍