ദാദ സാഹേബ് ഫാൽക്കെ അവാർഡ് സ്വീകരിച്ച് സംസാരിക്കവെയാണ് അദ്ദേഹം തനിക്കുണ്ടായ അനുഭവങ്ങളെ പറ്റി മനസ്സ് തുറന്നത്
തുടക്കകാലത്ത് തന്റെ നിറത്തിന്റെ പേരിൽ വേർതിരിവ് അനുഭവിച്ചിട്ടുണ്ടെന്ന് നടൻ മിഥുൻ ചക്രബർത്തി. ദാദ സാഹേബ് ഫാൽക്കെ അവാർഡ് സ്വീകരിച്ച് സംസാരിക്കവെയാണ് അദ്ദേഹം തനിക്കുണ്ടായ അനുഭവങ്ങളെ പറ്റി മനസ്സ് തുറന്നത്.
'ഇരുണ്ട നിറമുള്ളവർ ബോളിവുഡിൽ അധികകാലം നിലനിൽക്കില്ലെന്ന് നിരവധി പേര് എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ നിറം മാറ്റമോയെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ട്. എന്നാൽ പതിയെ എന്റെ നിറത്തെ ഞാൻ തന്നെ അംഗീകരിച്ചു. പ്രേക്ഷകർ എന്റെ നിറം ശ്രദ്ധിക്കാതിരിക്കാൻ ഞാൻ എന്റെ നൃത്തത്തെ ശ്രദ്ധിക്കാൻ തുടങ്ങി.'
ALSO READ: 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ഓള്‍ ഇന്ത്യ റിലീസിന് ഒരുങ്ങുന്നു
'ദേശീയ അവാർഡ് നേടിയതിന് ശേഷം ഞാൻ അൽ പാച്ചിനോ ആയിത്തീർന്നുവെന്ന് സ്വയം കരുതി. ഞാൻ നിർമ്മാതാക്കളോട് നിസ്സാരമായി പെരുമാറാൻ തുടങ്ങി. എന്നാൽ ഒരിക്കൽ ഒരു നിർമ്മാതാവ് എന്നെ ഓഫീസിൽ നിന്ന് പുറത്താക്കി. അന്ന് ഞാൻ തിരിച്ചറിഞ്ഞു ഞാൻ അൽ പാച്ചിനോ അല്ലെന്ന്. അത് എൻ്റെ വ്യാമോഹങ്ങൾക്ക് അവസാനമായിരുന്നു', അദ്ദേഹം പങ്കുവെച്ചു.
ALSO READ: സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവർ ഒന്നിക്കുന്ന 'ത്രയം': റീലീസിന് ഒരുങ്ങുന്നു
'എനിക്കൊന്നും കൈകുമ്പിളിൽ ലഭിച്ചിട്ടില്ല. ഞാൻ നേടിയതെല്ലാം എന്റെ കഠിനാധ്വാനത്തിലൂടെയായിരുന്നു. എന്റെ കഷ്ടപ്പാടുകൾ കുറിച്ച് ഞാൻ ദൈവത്തോട് പരാതിപ്പെട്ടിട്ടുണ്ട് എന്നാൽ ഇന്ന് ഈ പുരസ്‌കാരം ലഭിച്ചപ്പോൾ എനിക്ക് സമാധാനം തോന്നുന്നു. ഇനി ഒരിക്കലും ഞാൻ ദൈവത്തോട് പരാതിപ്പെടില്ല.' മിഥുൻ ചക്രബർത്തി പറഞ്ഞു.