30 പന്തിൽ നിന്ന് സെഞ്ച്വറി തികച്ച ക്രിസ് ഗെയ്ൽ മാത്രമാണ് വൈഭവിന് മുന്നിലുള്ളത്.
ഐപിഎല്ലിൽ സെഞ്ച്വറിയും ഫിഫ്റ്റിയും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി റെക്കോർഡിട്ട് രാജസ്ഥാൻ്റെ പതിനാലുകാരൻ ഓപ്പണർ വൈഭവ് സൂര്യവൻഷി. 17 പന്തിൽ അർധസെഞ്ച്വറി പിന്നിട്ട കുട്ടിപ്പൊട്ടാസ് 35 പന്തിൽ നിന്ന് സെഞ്ച്വറിയും പൂർത്തിയാക്കി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്.
യൂസഫ് പത്താനെ മറികടന്ന് (37 പന്തിൽ നിന്ന് 100) ഐപിഎല്ലിൽ ഒരു ഇന്ത്യക്കാരൻ്റെ വേഗമേറിയ സെഞ്ച്വറിയെന്ന നേട്ടവും വൈഭവ് സൂര്യവൻഷി സ്വന്തം പേരിലാക്കി. ഐപിഎല്ലിലെ രണ്ടാമത്തെ വേഗതയേറിയ സെഞ്ച്വറിയാണിത്.
30 പന്തിൽ നിന്ന് സെഞ്ച്വറി തികച്ച ക്രിസ് ഗെയ്ൽ മാത്രമാണ് വൈഭവിന് ഇനി മുന്നിലുള്ളത്. 11 സിക്‌സറും ഏഴ് ഫോറുകളും അടിച്ച ഇന്നിങ്‌സ് ഒടുവിൽ 101 റൺസിൽ അവസാനിച്ചു. 38 പന്തുകളിൽ നിന്ന് 101 റൺസെടുത്താണ് വൈഭവ് മടങ്ങിയത്.
ഐപിഎല്ലിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞവർ
14 വയസ്സ് 32 ദിവസം - വൈഭവ് സൂര്യവൻഷി
19 വയസ്സ് 253 ദിവസം - മനീഷ് പാണ്ഡെ
20 വയസ്സ് 218 ദിവസം - റിഷഭ് പന്ത്
20 വയസ്സ് 289 ദിവസം - ദേവദത്ത് പടിക്കൽ
21 വയസ്സ് 123 ദിവസം - യശസ്വി ജയ്‌സ്വാൾ
ALSO READ: 2714 പന്തില്‍ 4000 റണ്‍സ്; ഐപിഎല്ലില്‍ ചരിത്രമെഴുതി സൂര്യ കുമാര്‍ യാദവ്