fbwpx
'40 വയസ് ആകുന്നതിന് മുന്‍പ്...'; കരിയര്‍ പ്ലാനിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍
logo

ന്യൂസ് ഡെസ്ക്

Posted : 13 Feb, 2025 11:09 AM

ഗെറ്റ് സെറ്റ് ബേബിയാണ് ഉണ്ണി മുകുന്ദന്റേതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം

MALAYALAM MOVIE


ദേശീയ തലത്തില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ ശ്രദ്ധിക്കപ്പെട്ട സമയമാണിത്. അതിന് കാരണം താരത്തിന്റെ മാര്‍ക്കോ എന്ന ചിത്രമാണ്. ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടതില്‍ ഏറ്റവും വയലന്റായ ചിത്രമായിരുന്നു മാര്‍ക്കോ. ചിത്രത്തിന്റെ ഹിന്ദി വേര്‍ഷനും മലയാളം വേര്‍ഷനും ഒരുപോലെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രം ആഗോള തലത്തില്‍ 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുകയും ചെയ്തു. തിയേറ്റര്‍ റിലീസിന് ശേഷം മാര്‍ക്കോ ഇപ്പോള്‍ അതിന്റെ ഒടിടി റിലീസിനായി ഒരുങ്ങുകയാണ്. ഫെബ്രുവരി 14നാണ് ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുക. അതുസംബന്ധിച്ച് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ തന്റെ കരിയര്‍ പ്ലാനിനെ കുറിച്ച് സംസാരിച്ചു.

40 വയസാകുന്നതിന് മുന്‍പ് തനിക്ക് കരിയറില്‍ എന്ത് ചെയ്യണം എന്നതിനെ കുറിച്ചാണ് താരം സംസാരിച്ചത്. 20 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായിരുന്നു മാര്‍ക്കോ എന്ന ചിത്രം നിര്‍മിച്ചത്. എന്നാല്‍ മാളികപ്പുറം 50തിന് മുകളില്‍ പ്രായമുള്ള പ്രേക്ഷകര്‍ക്ക് വേണ്ടിയായിരുന്നു. ഈ വയസിന് ഇടയില്‍ ഉള്ള പ്രേക്ഷകര്‍ക്കായും തനിക്കൊരു സിനിമ ചെയ്യണമെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. അതൊരു റൊമാന്റിക് കോമഡി ഡ്രാമയായിരിക്കുമെന്നും താരം പറഞ്ഞു.

'എനിക്ക് ഇതുവരെ ഒരു റൊമാന്റിക് സിനിമ ചെയ്യാന്‍ സാധിച്ചിട്ടില്ല. നിവിന്‍ പോളിയുടെ പ്രേമമൊക്കെ പോലെ. എനിക്ക് 40 വയസ് ആകും മുന്നെ ആ ജോണര്‍ കൂടി പരീക്ഷിക്കണമെന്നുണ്ട്', എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. 40 വയസുള്ളപ്പോള്‍ 25കാരനായി അഭിനയിക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

'3-4 വര്‍ഷത്തിനുള്ളില്‍ ഇക്കാര്യങ്ങള്‍ നടക്കണം. അത് നടന്നില്ലെങ്കില്‍ എനിക്ക് വേറെ പ്ലാനുകളുണ്ട്. ഞാന്‍ എന്റെ 40-ാം വയസില്‍ റൊമാന്റിക് സിനിമകള്‍ ചെയ്യും. ഒരു 25 വയസുകാരനെ പോലെ എനിക്ക് അഭിനയിക്കാനാകുമോ എന്ന് ഞാന്‍ പരീക്ഷിക്കും', ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ഗെറ്റ് സെറ്റ് ബേബിയാണ് ഉണ്ണി മുകുന്ദന്റേതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. മാര്‍ക്കോയില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തമായൊരു ലൈറ്റ് ഹാര്‍ട്ടഡ് കോമഡി ഡ്രാമയാണ് ഗെറ്റ് സെറ്റ് ബേബി. ചിത്രം ഫെബ്രുവരി 21ന് തിയേറ്ററിലെത്തും. വിനയ് ഗോവിന്ദാണ് ചിത്രത്തിന്റെ സംവിധായകന്‍. നിഖില വിമലാണ് ചിത്രത്തിലെ നായിക. ചെമ്പന്‍ വിനോദ്, ജോണി അന്റണി, ശ്യാം മോഹന്‍, ദിലീപ് മേനോന്‍, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, മീര വാസുദേവ്, വര്‍ഷ രമേഷ്, ജുവല്‍ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

സ്‌കന്ദ സിനിമാസ്, കിംഗ്‌സ്‌മെന്‍ എല്‍ എല്‍ പി എന്നിവയുടെ ബാനറില്‍ സുനില്‍ ജെയിന്‍,സജിവ് സോമന്‍,പ്രകാഷലി ജെയിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ,സംഭാഷണം രാജേഷ് വൈ വി, അനൂപ് രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നെഴുതുന്നു. അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിനായക് ശശികുമാര്‍, മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് സാം സി എസ് സംഗീതം പകരുന്നു. കോ പ്രൊഡ്യൂസേഴ്‌സ്-പരിധി ഖണ്ടേല്‍വാല്‍, അഡ്വക്കേറ്റ് സ്മിത നായര്‍ ഡി,സാം ജോര്‍ജ്ജ്, എഡിറ്റര്‍-അര്‍ജു ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രണവ് മോഹന്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍-സുനില്‍ കെ ജോര്‍ജ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-സമീറാ സനീഷ്, സൗണ്ട് ഡിസൈന്‍-ശ്രീ ശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുകു ദാമോദര്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, പരസ്യകല-യെല്ലോ ടൂത്ത്‌സ്.

NATIONAL
വഖഫ് ഭേദഗതിയുടെ ജെപിസി റിപ്പോർട്ട് അംഗീകരിച്ച് രാജ്യസഭ; സഭയിൽ പ്രതിപക്ഷ ബഹളം
Also Read
user
Share This

Popular

KERALA
MALAYALAM MOVIE
കോട്ടയം റാഗിങ് കേസിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പ്രതികൾ SFI പ്രവർത്തകരെന്ന് KSU, കൂടുതൽ ഇരകൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് എസ്‌പി