വിദേശത്ത് ജോലി ചെയ്യുന്ന അച്ഛൻ്റെ ഫോണിലേക്ക് ഗുഡ്ബൈ എന്ന് മെസേജ് അയച്ചതിന് ശേഷം കുട്ടി വീട് വിട്ടിറങ്ങുകയായിരുന്നു
കോട്ടയം കുറിച്ചിയിൽ നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി. ചങ്ങനാശ്ശേരി പായിപ്പാട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ട ആൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ചാമക്കുളം സ്വദേശികളായ ദമ്പതികളുടെ മകനെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. വിദേശത്ത് ജോലി ചെയ്യുന്ന അച്ഛൻ്റെ ഫോണിലേക്ക് ഗുഡ്ബൈ എന്ന് മെസേജ് അയച്ചതിന് ശേഷം കുട്ടി വീട് വിട്ടിറങ്ങുകയായിരുന്നു.
ALSO READ: ആലുവയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഇന്ന് രാവിലെ ട്യൂഷന് പോകാനാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ കുട്ടി ട്യൂഷൻ ക്ലാസ്സിൽ എത്തിയില്ല. ചിങ്ങവനം പൊലീസ് കുട്ടിക്കായി തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടിയെ കണ്ടെത്തിയത്.