fbwpx
ആവശ്യം പോലെ പരോൾ; ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലം മുതല്‍ ടി.പി. കേസ് പ്രതികള്‍ക്ക് ലഭിച്ച പരോളുകളുടെ കണക്ക് പുറത്ത്
logo

ന്യൂസ് ഡെസ്ക്

Posted : 13 Feb, 2025 10:59 AM

ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ മൂന്ന് പേര്‍ക്ക് ആയിരം ദിവസത്തിലധികം പരോള്‍ ലഭിച്ചുവെന്നാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്

KERALA


ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലം മുതല്‍ ടി.പി. കേസ് പ്രതികള്‍ക്ക് ലഭിച്ച പരോളുകളുടെ കണക്ക് പുറത്ത്. 2024 ഒക്ടോബർ 16ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയാണ് ഇപ്പോൾ പുറത്തുവന്നത്. ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ മൂന്ന് പേര്‍ക്ക് ആയിരം ദിവസത്തിലധികം പരോള്‍ ലഭിച്ചുവെന്നാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്.



കേസിലെ മറ്റു പ്രതികളായ ആറു പേര്‍ക്ക് 500ലധികം ദിവസം ജയിലിന് പുറത്ത് പോകാൻ പരോൾ ലഭിച്ചതായും നിയമസഭാ രേഖയിൽ പറയുന്നു. കെ.സി. രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, അണ്ണന്‍ സജിത്ത് എന്നിവര്‍ക്കാണ് ആയിരം ദിവസത്തിലധികം പരോള്‍ ലഭിച്ചത്. കെ.സി. രാമചന്ദ്രന് 1081, ട്രൗസര്‍ മനോജിന് 1068, സജിത്തിന് 1078 വീതം പരോളാണ് ലഭിച്ചത്. 



ടി.കെ. രാജേഷ് 940, മുഹമ്മദ് ഷാഫി 656, ഷിനോജ് 925, റഫീഖ് 782, കിര്‍മാണി മനോജ് 851, എം.സി. അനൂപ് 900, കൊടി സുനി 60 എന്നിങ്ങനെ ദിവസങ്ങളുടെ പരോളാണ് അനുവദിച്ചത്. ചില പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി മോചിപ്പിക്കാനുള്ള നീക്കം അടുത്തിടെ പുറത്തുവന്നിരുന്നു.



ടി.പി കേസിലെ പ്രതികൾ            പരോള്‍ ലഭിച്ച ദിവസം

കെ.സി. രാമചന്ദ്രൻ                                               1081
ട്രൗസര്‍ മനോജ്                                                     1068
ജിത്ത്                                                                      1078
ടി.കെ. രാജേഷ്                                                     940
മുഹമ്മദ് ഷാഫി                                                    656
ഷിനോജ്                                                                 925
റഫീഖ്                                                                    782
കിര്‍മാണി മനോജ്                                                851
എം.സി. അനൂപ്                                                    900
കൊടി സുനി                                                         60


ALSO READ: ടി.പി കേസിലെ പ്രതികളുടെ ശിക്ഷാ ഇളവ്; കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐക്ക് സ്ഥലംമാറ്റം


KERALA
ഐപിഎൽ 2025: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ രജത് പടിദാർ നയിക്കും
Also Read
user
Share This

Popular

KERALA
MALAYALAM MOVIE
കോട്ടയം റാഗിങ് കേസിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പ്രതികൾ SFI പ്രവർത്തകരെന്ന് KSU, കൂടുതൽ ഇരകൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് എസ്‌പി