മെയ് 16നാണ് ചിത്രം തിയേറ്ററിലെത്തുക എന്ന് നിര്‍മാതാവായ ആഷിഖ് ഉസ്മാന്‍ അറിയിച്ചിരുന്നു
ഓടും കുതിര ചാടും കുതിര സെറ്റില്‍ നിന്ന് ഫഹദ് ഫാസിലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടന്‍ ബാബു ആന്റണി. തന്റെ മടിയിലിരുന്ന് കളിച്ച പയ്യന്‍ ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ സ്റ്റാറായെന്നും ബാബു ആന്റണി കുറിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.
'പൂവിനു പുതിയ പൂന്തെന്നല്‍ ചെയ്യുന്നതിനിടയില്‍ എന്റെ മടിയില്‍ ഇരുന്നു കളിച്ചിരുന്ന കൊച്ചുകുട്ടി ഇന്ന് ഒരു പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുന്നു. അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിരയുടെ ലൊക്കേഷനില്‍ ഞങ്ങള്‍,' എന്ന കുറിപ്പോടെയാണ് ബാബു ആന്റണി ചിത്രം പങ്കുവച്ചത്. ഇരുവരും പരസ്പരം ഉമ്മ കൊടുക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
അല്‍ത്താഫ് സലീം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിരയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. ഫഹദിനും കല്യാണിക്കും പുറമെ രേവതി, ധ്യാന്‍ ശ്രീനിവാസന്‍, ലാല്‍, വിനയ് ഫോര്‍ട്ട് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. അവര്‍ക്ക് പുറമെ സുരേഷ് കൃഷ്ണ, ബാബു ആന്റണി, ജോണി ആന്റണി, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും ചിത്രത്തിലുണ്ട്. 2024 ഏപ്രിലിലാണ് ചിത്രം ഷൂട്ടിംഗ് ആരംഭിച്ചത്.
അതേസമയം മെയ് 16നാണ് ചിത്രം തിയേറ്ററിലെത്തുക എന്ന് നിര്‍മാതാവായ ആഷിഖ് ഉസ്മാന്‍ അറിയിച്ചിരുന്നു. 'എനിക്ക് ഓടും കുതിര ചാടും കുതിര മെയ് 16ന് റിലീസ് ചെയ്യാനാണ് താല്‍പര്യം', എന്നാണ് ആഷിഖ് ഉസ്മാന്‍ പറഞ്ഞത്. ബ്രോമാന്‍സ് എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ചിനിടെയാണ് ആഷിഖ് ഇക്കാര്യം പ്രഖ്യാപിച്ചത്.