കാക്കനാട് ജില്ലാ ജയിലിലുള്ള ബോബി ചെമ്മണ്ണൂരിന് ഇന്ന് തന്നെ പുറത്തിറങ്ങാൻ സാധിച്ചേക്കും
ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ജാമ്യം അനുവദിക്കാനുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഇത് സംബന്ധിച്ച വിശദമായ ഉത്തരവ് വൈകീട്ട് 3.30ന് പുറത്തുവിടും. കാക്കനാട് ജില്ലാ ജയിലിലുള്ള ബോബി ചെമ്മണ്ണൂരിന് ഇന്ന് തന്നെ പുറത്തിറങ്ങാൻ സാധിച്ചേക്കും.
ALSO READ: ഡോ.വി നാരായണൻ ഐഎസ്ആർഒ ചെയർമാനായി ചുമതലയേറ്റു
ഹണി റോസിനെതിരെ ദ്വയാർഥ പ്രയോഗം നടത്തിയിട്ടില്ല എന്ന് എങ്ങനെ പറയാനാകും എന്ന് കോടതി ചോദിച്ചു. മെറിറ്റിൽ കേസ് വാദിച്ചാൽ അംഗീകരിക്കാൻ ആവില്ല. ഹർജിയിൽ നടിയെ വീണ്ടും അപമാനിക്കുന്നുണ്ടല്ലോയെന്നും കോടതി പറഞ്ഞു. ഇത്തരം പരാമർശങ്ങൾ നടത്തിയാൽ ഉണ്ടാകുന്ന പ്രത്യാഘാതം പൊതുജനം മനസിലാക്കണമെന്നും കോടതി വിശദമാക്കി. കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമുണ്ടോയെന്നും കോടതി ചോദിച്ചു. ബോബി സ്ഥിരമായി ഇത്തരം പരമാർശങ്ങൾ നടത്തുന്നയാളാണെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു.
തന്റെ കൈ പിടിച്ച് കറക്കിയെന്നും ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്നും ഹണി റോസ് ബോബിക്കെതിരെ നൽകിയ പരാതിയിൽ പറയുന്നുണ്ട്. സമ്മതം ഇല്ലാതെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചു. ഒരു ഉദ്ഘാടന പരിപാടിക്കിടെ സമ്മതമില്ലാതെ നെക്ലേസ് ധരിപ്പിച്ചു. അതിന് ശേഷം തന്റെ കൈയ്യിലും ശരീരത്തിലും അനുവാദമില്ലാതെ സ്പര്‍ശിച്ച് കൈയ്യില്‍ പിടിച്ച് കറക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്. പൊതു പരിപാടിക്കിടെ പൊതുജന മധ്യത്തില്‍വെച്ചാണ് ഈ അധിക്ഷേപം നടത്തിയതെന്നും നടിയുടെ പരാതിയിൽ പറയുന്നു.