fbwpx
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി; മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാനീറിനെതിരെ കേസ്
logo

ന്യൂസ് ഡെസ്ക്

Posted : 13 Apr, 2025 07:22 PM

കെടിഡിസിയിൽ അസിസ്റ്റന്റ് മാനേജരായി ജോലി വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ തട്ടിയെന്നാണ് കെ.എം. ഷാനീറിനെതിരായ പരാതിയിൽ പറയുന്നത്

KERALA

തൃശൂരിൽ ജോലി വാഗ്ദാനം ചെയത് പണം തട്ടിയെന്ന പരാതിയിൽ മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്. മുസ്ലീം ലീഗ് കൈപ്പമംഗലം മണ്ഡലം ജനറൽ സെക്രട്ടറി കെ.എം. ഷാനീറിനെതിരെയാണ് കേസെടുത്തത്. പനങ്ങാട് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ പരാതിയിലാണ് നടപടി. മുഹമ്മദ് ഇബ്രാഹിമിന്റെ മകന് ജോലി ശരിയാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയത്.


ALSO READ: 'SIO-സോളിഡാരിറ്റി സമരം തെറ്റായ സന്ദേശം നൽകി, വിദ്വേഷ അജണ്ട നിറഞ്ഞ സമരരീതികളെ അംഗീകരിക്കാനാകില്ല': കേരള നദ്‌വത്തുൽ മുജാഹിദീൻ


കെടിഡിസിയിൽ അസിസ്റ്റന്റ് മാനേജരായി ജോലി വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ തട്ടിയെന്നാണ് കെ.എം. ഷാനീറിനെതിരായ പരാതിയിൽ പറയുന്നത്. കഴിഞ്ഞവർഷം ജൂൺ മുതൽ ഈ വർഷം മാർച്ച് വരെയുള്ള കാലയളവിനുള്ളിൽ പല ദിവസങ്ങളിലായി പണമായി 14 ലക്ഷവും, പരാതിക്കാരന്റെ ഭാര്യയുടെ അക്കൗണ്ടിൽ നിന്നും ചെക്ക് മുഖേനെ 5 ലക്ഷവുമാണ് കൈപ്പറ്റിയത്. നിലവിൽ ഒളിവിൽ പോയിരിക്കുന്ന പ്രതി കെ. എം. ഷാനീറിനായി തെരച്ചിൽ തുടരുകയാണ് പൊലീസ്.


NATIONAL
രണ്ട് മാസം മുമ്പ് പെന്‍സിലിന്റെ പേരിലുണ്ടായ തര്‍ക്കം; സഹപാഠിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് എട്ടാം ക്ലാസുകാരന്‍
Also Read
user
Share This

Popular

KERALA
NATIONAL
കേരളത്തിൻ്റെ മുഖ്യമന്ത്രിക്കസേരയിൽ 3247 ദിവസം; ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായവരുടെ പട്ടികയിൽ പിണറായി രണ്ടാമൻ