fbwpx
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഹരിയാന ഡൽഹിയിലെ വെള്ളം മലിനമാക്കി; ആരോപണവുമായി അതിഷി മർലേന
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Jan, 2025 01:16 PM

ഹരിയാന ജലഭീകരതയിൽ ഏർപ്പെട്ടിരിക്കുകാണെന്ന് പറഞ്ഞു കൊണ്ട് അതിഷി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

NATIONAL


ഡൽഹിയിലേക്കുള്ള ജലവിതരണം ഹരിയാന ബോധപൂർവം മലിനമാക്കിയെന്ന  ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന. ഹരിയാന ജലഭീകരതയിൽ ഏർപ്പെട്ടിരിക്കുകാണെന്ന് പറഞ്ഞു കൊണ്ട് അതിഷി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. വെള്ളത്തിൽ വിഷാംശമുള്ള അമോണിയയുടെ അളവ് ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമം നടത്തിയെന്നും, ഇത് പൊതുജനാരോഗ്യത്തിന് ഭീഷണിയായെന്നും അതിഷി ചൂണ്ടിക്കാട്ടി.



ALSO READപ്രണയ വിവാഹം 6 മാസം മുമ്പ്; സൂര്യപേട്ടിലെ ദളിത് യുവാവിൻ്റെ മരണം ദുരഭിമാന കൊലയെന്ന് കുടുംബം


"ജലത്തിൽ മാലിന്യം കലർത്തിയതോടെ നഗരത്തിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ജലവിതരണം തടസപ്പെട്ടു. വരാനിരിക്കുന്ന ഇത്തരം വിഷയങ്ങൾ ബാധിക്കാതിരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം", അതിഷി ആവശ്യപ്പെട്ടു. ഡൽഹിയിലെ ജലവിതരണത്തിൽ അമോണിയയുടെ അളവ് ഉയരുന്നതിനെ കുറിച്ച് അതിഷി തൻ്റെ കത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



ALSO READയുപിയിൽ ജൈനമത സമ്മേളന വേദിയിലേക്ക് വാച്ച് ടവർ തകർന്നുവീണ് ആറ് മരണം; 50 ഓളം പേർക്ക് പരിക്ക്



ഹരിയാനയിൽ നിന്നുള്ള മലിനജലവും വ്യാവസായിക മാലിന്യവുമാണ് മലിനീകരണത്തിന് കാരണമെന്ന് അതിഷി പറഞ്ഞു. ഹരിയാനയിൽ നിന്ന് യമുന നദിയിലൂടെ ഡൽഹിയിലേക്ക് വരുന്ന വെള്ളത്തിൽ അമോണിയയുടെ അളവ് ക്രമാനുഗതമായി വർധിച്ചു എന്ന വസ്തുത വ്യക്തമാക്കുന്ന റിപ്പോർട്ടും അതിഷി ചൂണ്ടിക്കാണിക്കുന്നു. ഹരിയാനയിൽ നിന്ന് വരുന്ന വെള്ളത്തിലെ അമോണിയയുടെ വിഷാംശം ഡൽഹിയിലെ ജലശുദ്ധീകരണ പ്ലാൻ്റുകളെ ഫലപ്രദമായി ജലം ശുദ്ധീകരിക്കാൻ ശേഷിയില്ലാത്തതാക്കിയെന്നും അതിഷി കൂട്ടിച്ചേർത്തു.



KERALA
കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദിച്ചു; ജോലി ഇല്ലാത്തതിന് മാനസികമായി ഉപദ്രവിച്ചു; ഭര്‍തൃവീട്ടില്‍ വിഷ്ണുജ നേരിട്ടത് കടുത്ത പീഡനമെന്ന് സുഹൃത്ത്
Also Read
user
Share This

Popular

KERALA
KERALA
EXCLUSIVE | റവന്യൂ വകുപ്പിന് കീഴിലുള്ള വെബ്സെെറ്റ് ഹാക്ക് ചെയ്ത് മലേഷ്യൻ സംഘം; 'വില്ലേജ് കേരള' ഹാക്കേഴ്സ് നിയന്ത്രിച്ചത് ഒരു മാസത്തിലധികം