fbwpx
തര്‍ക്കത്തിനിടെ നിലത്ത് വീണ സിപിഒയുടെ നെഞ്ചത്ത് ചവിട്ടി; കോട്ടയത്ത് പ്രതിയുടെ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
logo

ന്യൂസ് ഡെസ്ക്

Posted : 03 Feb, 2025 07:05 AM

ജീപ്പിനുള്ളില്‍ കുഴഞ്ഞുവീണ പൊലീസുദ്യോഗസ്ഥനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

KERALA


കോട്ടയം ഏറ്റുമാനൂരില്‍ പ്രതിയെ പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ സിപിഒ പ്രസാദ് ആണ് മരിച്ചത്.

തട്ടുകടയില്‍ ഉണ്ടായ തര്‍ക്കം പരിഹരിക്കുന്നതിനിടെ പ്രതി പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. അടിയേറ്റ് നിലത്തുവീണ ഉദ്യോഗസ്ഥന്റെ നെഞ്ചില്‍ പ്രതി ചവിട്ടി.


ALSO READ: മിഹിർ അഹമ്മദിന്‍റെ മരണം: അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍; എറണാകുളം കളക്ടറേറ്റിൽ ഇന്ന് സിറ്റിങ്


ജീപ്പിനുള്ളില്‍ കുഴഞ്ഞുവീണ പൊലീസുദ്യോഗസ്ഥനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിയായ പെരുമ്പായിക്കോട് സ്വദേശി ജിബിനെ പൊലീസ് അറസ്റ്റു ചെയ്തു.


Also Read
user
Share This

Popular

KERALA
KERALA
തൃപ്പൂണിത്തുറയിലെ വിദ്യാര്‍ഥിയുടെ മരണം: ജംസ് സ്‌കൂളിലെ പ്രിന്‍സിപ്പാളിനെ പൊലീസ് ചോദ്യം ചെയ്യും