fbwpx
കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദിച്ചു; ജോലി ഇല്ലാത്തതിന് മാനസികമായി ഉപദ്രവിച്ചു; ഭര്‍തൃവീട്ടില്‍ വിഷ്ണുജ നേരിട്ടത് കടുത്ത പീഡനമെന്ന് സുഹൃത്ത്
logo

ന്യൂസ് ഡെസ്ക്

Posted : 03 Feb, 2025 09:20 AM

വിഷ്ണുജ അറിയാതെ മൊബൈല്‍ ഫോണ്‍ പ്രബിന്റെ ഫോണുമായി ബന്ധപ്പെടുത്തി ഫോണ്‍ നിരീക്ഷിച്ചു. വിഷ്ണുജയുടെ മൊബൈല്‍ ഫോണില്‍ നിന്ന് നേരത്തെ തന്നെ പ്രതി തെളിവുകള്‍ നീക്കം ചെയ്തുവെന്നും സുഹൃത്ത് പറഞ്ഞു.

KERALA


മലപ്പുറം എളങ്കൂരില്‍ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത വിഷ്ണുജ ഭര്‍ത്താവില്‍ നിന്ന് യുവതി നേരിട്ടത് കടുത്ത പീഡനമെന്ന് സുഹൃത്ത്. ഭര്‍ത്താവ് പലവട്ടം വിഷ്ണുജയുടെ കഴുത്തിന് കയറി പിടിച്ചു മര്‍ദ്ദിച്ചു. ഏറെ നാളുകള്‍ക്ക് ശേഷമാണ് തന്നോട് ഇക്കാര്യം പങ്കുവെച്ചതെന്നും സുഹൃത്ത് പറഞ്ഞു.

വിഷ്ണുജക്ക് സര്‍ക്കാര്‍ ജോലി ഇല്ലാത്ത കാരണത്തില്‍ മാനസികമായി പീഡിപ്പിച്ചു. വിഷ്ണുജ അറിയാതെ മൊബൈല്‍ ഫോണ്‍ പ്രബിന്റെ ഫോണുമായി ബന്ധപ്പെടുത്തി ഫോണ്‍ നിരീക്ഷിച്ചു. വിഷ്ണുജയുടെ മൊബൈല്‍ ഫോണില്‍ നിന്ന് നേരത്തെ തന്നെ പ്രതി തെളിവുകള്‍ നീക്കം ചെയ്തുവെന്നും സുഹൃത്ത് പറഞ്ഞു.


ALSO READ: EXCLUSIVE | റവന്യൂ വകുപ്പിന് കീഴിലുള്ള വെബ്സെെറ്റ് ഹാക്ക് ചെയ്ത് മലേഷ്യൻ സംഘം; 'വില്ലേജ് കേരള' ഹാക്കേഴ്സ് നിയന്ത്രിച്ചത് ഒരു മാസത്തിലധികം


പ്രബിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മഞ്ചേരി പൊലീസ് ആണ് വിഷ്ണുജയുടെ കുടുംബത്തിന്റെ പരാതിയില്‍ പ്രബിനെ കസ്റ്റഡിയില്‍ എടുത്തത്.

വ്യാഴാഴ്ചയാണ് പോക്കട്ടുംപാടം സ്വദേശി വിഷ്ണുജയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷ്ണുജയ്ക്ക് സൗന്ദര്യം കുറവാണെന്നും സ്ത്രീധനം നല്‍കിയത് കുറവാണെന്നും ജോലി ഇല്ലെന്നും വിമര്‍ശിച്ച് ഭര്‍ത്താവ് മാനസികായി പീഡിപ്പിച്ചെന്നാണ് പരാതി.

ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നെന്നും വിഷ്ണുജയുടെ പിതാവ് നേരത്തെ ആരോപിക്കുന്നു. തുടര്‍ന്ന് മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

KERALA
'ചൂരൽമലയ്ക്കായി ആരുടെ മുന്നിലും കൈനീട്ടില്ല'; അവസാനത്തെ ദുരിതബാധിതരെയും പുനരധിവസിപ്പിക്കുമെന്ന് കെ. രാജന്‍
Also Read
user
Share This

Popular

KERALA
KERALA
കൂത്താട്ടുകുളം നഗരസഭയിൽ നാടകീയ രംഗങ്ങൾ; പ്രതിപക്ഷ പ്രതിഷേധത്തിനൊപ്പം ചേർന്ന് കലാ രാജു