ഒളിമ്പിക്‌സ് ഗുസ്തിയില്‍ അയോഗ്യത കല്‍പ്പിച്ചത് ചോദ്യംചെയ്തും വെള്ളി മെഡല്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് വിനേഷ് അപ്പീല്‍ നല്‍കിയത്.
ഒളിംപിക്സ് ഗുസ്തിയില്‍ വെള്ളി മെഡല്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍ തള്ളിയ നടപടിയില്‍ ഞെട്ടലും നിരാശയും രേഖപ്പെടുത്തി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷ. ഇന്ന് രാത്രിയാണ് വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍ തള്ളിക്കൊണ്ടുള്ള അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയുടെ വിധി വന്നത്. ഒളിംപിക്സ്
ഒളിംപിക്സ് ഗുസ്തിയില്‍ അയോഗ്യയാക്കിയത് ചോദ്യം ചെയ്തും വെള്ളി മെഡല്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് വിനേഷ് അപ്പീല്‍ നല്‍കിയത്. ഓഗസ്റ്റ് ഏഴിനാണ് വിനേഷ് അപ്പീല്‍ നല്‍കിയത്. ഓഗസ്റ്റ് പത്തിന് വിധി വരുമെന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് ഇത് നീട്ടി. വിധി വരാതെ പാരിസില്‍ നിന്ന് മടങ്ങില്ലെന്ന് വിനേഷ് ഫോഗട്ട് വ്യക്തമാക്കിയിരുന്നു.
Also Read: വിനേഷിന് മെഡല്‍ ഇല്ല; അപ്പീല്‍ അന്താരാഷ്ട്ര കായിക കോടതി തള്ളി
50 കിലോ വിഭാഗം ഗുസ്തിയില്‍ ഫൈനല്‍ നടക്കാനിരിക്കേയുള്ള ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് വിനേഷിനെ അയോഗ്യതയാക്കിയത്. അനുവദനീയമായതിലും നൂറ് ഗ്രാം കൂടുതലാണെന്ന് കാണിച്ചായിരുന്നു അയോഗ്യത.
Also Read: ഭാരം കൂടിയതിന് പിന്നിൽ; വിനേഷ് ഫോഗട്ട് കോടതിയിൽ പറഞ്ഞത്..
ഗുസ്തി മത്സര വേദിയും ഒളിംപിക്‌സ് വില്ലേജും തമ്മിലുള്ള ദൂര വ്യത്യാസമാണ് ഭാരം കൂടുവാനുള്ള കാരണമായി ഫോഗട്ട് കോടതിയില്‍ പറഞ്ഞത്. അടുപ്പിച്ചുള്ള മത്സരങ്ങള്‍ മൂലമുണ്ടായ സമയക്കുറവും ഭാരം കുറക്കുവാന്‍ തടസ്സമായെന്നും വിനേഷ് ചൂണ്ടിക്കാട്ടിയിരുന്നു. ആദ്യ മത്സരത്തിന് ശേഷം വിനേഷിന്റെ ഭാരം 52.7 കിലോഗ്രാം ആയിരുന്നു. നൂറ് ഗ്രാം ഭാരത്തിന്റെ യാതൊരു നേട്ടവും വിനേഷിന് മത്സരപരമായി ലഭിച്ചിട്ടില്ലെന്നും കൗണ്‍സില്‍ വാദിച്ചു.