fbwpx
ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്: പിന്നിൽ വലിയ ലക്ഷ്യമുണ്ട്: മെഹബൂബ മുഫ്തി
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Aug, 2024 11:06 AM

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പിഡിപി പ്രകടന പത്രിക പുറത്തിറക്കുന്നതിനുള്ള വാർത്താ സമ്മേളനത്തിലായിരുന്നു മെഹബൂബ മുഫ്തിയുടെ പ്രതികരണം

NATIONAL


ജമ്മു കാശ്മീരിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തന്നെ സംബന്ധിച്ചിടത്തോളം സംസ്ഥാന പദവിക്കോ സീറ്റ് വിഭജനത്തിനോ വേണ്ടിയല്ല, മറിച്ച് വലിയ ലക്ഷ്യത്തിനാണെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹബൂബ മുഫ്തി. തെരഞ്ഞെടുപ്പിനുള്ള പിഡിപി പ്രകടന പത്രിക പുറത്തിറക്കുന്നതിനായുള്ള  വാർത്താ സമ്മേളനത്തിലായിരുന്നു മെഹബൂബ മുഫ്തിയുടെ പ്രതികരണം.

ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് വലിയ ഒരു ലക്ഷ്യമുണ്ട്. ഞങ്ങൾ പോരാടുകയാണ്. സഖ്യവും സീറ്റ് പങ്കിടലും പിന്നീടുള്ള കാര്യങ്ങളാണെന്നും നാഷണൽ കോൺഫറൻസും കോൺഗ്രസും തൻ്റെ അജണ്ട സ്വീകരിക്കാൻ തയ്യാറാണെങ്കിൽ അവരെ പിന്തുണയ്ക്കുമെന്നും അവർ വ്യക്തമാക്കി. കാരണം തനിക്ക് മറ്റെന്തിനെക്കാളും പ്രധാനം കാശ്മീർ പ്രശ്നം പരിഹരിക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിലുള്ള സഖ്യത്തെ വിമർശിച്ച അവർ, സഖ്യം രൂപപ്പെടുന്നത് അജണ്ടയിലല്ലെന്നും പറഞ്ഞു.

ALSO READ: ബലാത്സംഗക്കേസുകളിൽ കക്ഷികൾ തമ്മിലുള്ള ഒത്തുതീർപ്പ് നിലനിൽക്കില്ല; ഹൈക്കോടതി

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര സംരംഭങ്ങൾ, സംഘർഷ പരിഹാരം, ആത്മവിശ്വാസം വളർത്തുന്നതിനുള്ള നടപടികൾ, പ്രാദേശിക സഹകരണം" എന്നിവയ്ക്ക് ഊന്നൽ നൽകുമെന്നും "വ്യാപാരത്തിനും സാമൂഹിക വിനിമയത്തിനുമായി നിയന്ത്രണരേഖയിൽ ഉടനീളം സമ്പൂർണ്ണ കണക്റ്റിവിറ്റി സ്ഥാപിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നുണ്ട്.

ALSO READ: ടെലിഗ്രാം മേധാവി പവൽ ദുറോവ് അറസ്റ്റിൽ

ഞങ്ങളുടെ മുഖ്യ അജണ്ട ജമ്മു കശ്മീരിൻ്റെ പ്രശ്‌നപരിഹാരമാണെന്നും അവർ പറഞ്ഞു.അവരുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ, ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും നടത്തുമെന്നും പിഡിപി വാഗ്ദാനം ചെയ്തു. പ്രകടനപത്രിക അനുസരിച്ച്, "അന്യായമായി ഇല്ലാതാക്കിയ ഭരണഘടനാ ഉറപ്പുകൾ പുനഃസ്ഥാപിക്കുന്നതിൽ പിഡിപി ഉറച്ചുനിൽക്കുകയും ജമ്മു കശ്മീരിനെ അതിൻ്റെ യഥാർത്ഥ നിലയിലേക്ക് പുനഃസ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ജനങ്ങളുടെ ശബ്ദം കേൾക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുമെന്നും മെഹബൂബ മുഫ്തി വാഗ്‌ദാനം ചെയ്തു.

KERALA
പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ച സംഭവം: സജിത്തിനെതിരെ നടപടി സ്വീകരിക്കാൻ റവന്യൂവകുപ്പ്
Also Read
user
Share This

Popular

KERALA
KERALA
പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ച സംഭവം: സജിത്തിനെതിരെ നടപടി സ്വീകരിക്കാൻ റവന്യൂവകുപ്പ്