fbwpx
മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി; നടപടി നവകേരള സദസിലെ 'രക്ഷാപ്രവര്‍ത്തന' പ്രസ്താവനയില്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Oct, 2024 08:44 PM

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലാണ് അന്വേഷണം

KERALA


മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലാണ് അന്വേഷണം.


'രക്ഷാപ്രവര്‍ത്തനം' തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയെന്ന് കാണിച്ച് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നല്‍കിയ സ്വകാര്യ പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

ALSO READ: കാസർഗോഡ് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

എറണാകുളം സെന്‍ട്രല്‍ പൊലീസിനോടാണ് കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകാൻ കോടതി നിർദേശിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനം ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഡിസംബര്‍ ഏഴിനാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. അതിന് മുമ്പായി അന്വേഷണ റിപ്പോര്‍ട്ട് നല്‍കണം. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുന്ന പക്ഷം തുടര്‍ നടപടികള്‍ക്ക് കോടതി നിര്‍ദേശം നല്‍കും.

CRICKET
രോഹിത് ശർമ പാകിസ്ഥാനിലേക്ക്? ചാംപ്യൻസ് ട്രോഫി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം കിട്ടി
Also Read
user
Share This

Popular

KERALA
NATIONAL
നെയ്യാറ്റിന്‍കര ഗോപന്‍റെ പോസ്റ്റ്‍മോർട്ടം നടപടികള്‍ ആരംഭിച്ചു; ഡിഎൻഎ പരിശോധനയടക്കം നടത്തും