വിഷുവിന് പോലും സ്വന്തം വീട്ടിലേക്ക് പോകാൻ കഴിയാതെ സമരം ചെയ്യുകയാണ് ആശമാരെന്നും രമേശ് ചെന്നിത്തല പറഞ്ഞു
ആശാ സമരം ചെയ്യുന്നവരോട് സർക്കാരിന് അലർജിയെന്ന് രമേശ് ചെന്നിത്തല. ധാർഷ്ട്യം അവസാനിപ്പിച്ച് ആശാ വർക്കർമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണം. കേരളത്തിൻറെ പൊതുസമൂഹം ആവശ്യപ്പെട്ടിട്ടും ധിക്കാരത്തിന്റെ പാതയിൽ തന്നെയാണ് സർക്കാർ. വിഷുവിന് പോലും സ്വന്തം വീട്ടിലേക്ക് പോകാൻ കഴിയാതെ സമരം ചെയ്യുകയാണ് ആശമാരെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ALSO READ: പ്രതീക്ഷയുടെ വിഷു; സമരപ്പന്തലില്‍ വിഷുക്കണി ഒരുക്കി ആശമാര്‍
നിലമ്പൂർ ഇത്തവണ യുഡിഎഫ് വിജയിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസും, യുഡിഎഫും ഒറ്റക്കെട്ടാണ്. അൻവർ യുഡിഎഫിന് പരസ്യമായി തന്നെ പിന്തുണ പ്രഖ്യാപിച്ചതാണ്. അൻവറിനെ ഒപ്പം നിർത്തിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ആയിരിക്കും നിലമ്പൂരിൽ നടത്തുക. അൻവറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചർച്ച സമയം ആകുമ്പോൾ നടക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സമരപ്പന്തലിലാണ് ഇക്കുറി ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വിഷു ആഘോഷിക്കുന്നത്. പൊങ്കാലയടക്കം സമരപ്പന്തലില്‍ ആഘോഷിച്ച സാഹചര്യത്തിലാണ് വിഷുക്കണിയും ഒരുക്കിയത്. സമരപ്പന്തല്‍ വിലാസത്തില്‍ 1001 രൂപ വിഷു കൈനീട്ടവും ഇതിനോടകം ലഭിച്ചു കഴിഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ അനിശ്ചിതകാല രാപ്പകല്‍ സമരം 64 ആം ദിവസത്തിലേക്കും നിരാഹാരം 26 ആം ദിവസത്തിലേക്കും കടക്കുമ്പോഴാണ് വിഷു വന്നെത്തിയത്. സമരം ആരംഭിച്ചത് മുതല്‍ എല്ലാവരും വിശേഷ ദിവസങ്ങള്‍ ആഘോഷിക്കുന്നത് സമരപ്പന്തലിലാണ്.
ALSO READ: കൃഷ്ണവിഗ്രഹം ഇല്ലാതെ എന്ത് വിഷുക്കണി? കണ്ണൂരിലെ വിഷുക്കാലത്തെ ഒരു വഴിയോരകാഴ്ച
സമരപ്പന്തലിലെ ആഘോഷങ്ങളുടെ മാറ്റില്‍ കുറവില്ലെങ്കിലും ഓണറേറിയം വര്‍ധനയെന്ന വിഷു കൈനീട്ടം ചിലരെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്. വിഷുവിന്റെ സന്തോഷം പരസ്പരം പങ്കുവയ്ക്കല്‍ മാത്രമല്ല ഇവര്‍ക്ക്, ഒപ്പം പ്രതിഷേധം കൂടിയാണെന്ന് ആശാ പ്രവര്‍ത്തക കെ.പി തങ്കമണി പറയുന്നു.