അമ്പലപ്പുഴ അസിസ്റ്റന്റ് ലേബർ ഓഫീസർ പാർവതി മോഹൻദാസിനാണ് പരിക്കേറ്റത്
ആലപ്പുഴയിലെ ലേബർ ഓഫീസ് കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നുവീണ് ലേബർ ഓഫീസർക്ക് പരിക്ക്. അമ്പലപ്പുഴ അസിസ്റ്റൻ്റ് ലേബർ ഓഫീസർ പാർവതി മോഹൻദാസിനാണ് പരിക്കേറ്റത്.
ALSO READ: ആറളത്തെ കാട്ടാന ആക്രമണം: കൊല്ലപ്പെട്ട ദമ്പതികളുടെ മക്കൾക്ക് നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു കൈമാറി
അസിസ്റ്റൻ്റ് ലേബർ ഓഫീസ് കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നു വീഴുകയായിരുന്നു. കാലപ്പഴക്കമാണ് മേൽക്കൂര തകർന്നു വീഴാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. പൊലീസ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന ഈ കെട്ടിടം ഏതാനും വർഷം മുൻപാണ് ലേബർ ഓഫീസ് ആക്കി മാറ്റിയത്.