fbwpx
മന്തി വാങ്ങാൻ പോകാൻ ആദ്യവിളി, പിന്നെ വർക്ക് ഷോപ്പിലേക്കും; വെഞ്ഞാറമൂട് കൂട്ടക്കൊലയിലെ മുഖ്യസാക്ഷി ന്യൂസ് മലയാളത്തോട്
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Feb, 2025 08:32 PM

വണ്ടി സ്റ്റാർട്ടാകുന്നില്ല, പ്ലഗ് കംപയിൻ്റാണെന്നും പറഞ്ഞാണ് രണ്ടാംവട്ടം ഓട്ടോ വിളിച്ചതെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു

KERALA


കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ വെളിപ്പെടുത്തലുമായി മുഖ്യസാക്ഷിയായ ഓട്ടോ ഡ്രൈവർ. സംഭവദിവസം പ്രതി അഫാൻ രണ്ടുതവണയാണ് ഓട്ടോ വിളിച്ചത്. ഒന്ന് അനുജനെ കൊണ്ട് മന്തിക്കടയിൽ പോകാനും, മറ്റേത് വർക്ക് ഷോപ്പിൽ പോകാനെന്ന പേരിലും, ഓട്ടോ ഡ്രൈവർ ന്യൂസ് മലയാളത്തോട് പറഞ്ഞു.


അനുജനെയും കൂട്ടി കൊണ്ട് പോകാൻ നേരെ ഓട്ടോ സ്റ്റാൻഡിലേക്കാണ് വന്നത്. ഓട്ടോ കാശ്  വാങ്ങിയതിന് ശേഷം താൻ മടങ്ങിയതെന്നും, അനുജൻ എങ്ങനെയാണ് അവിടെ നിന്ന് തിരിച്ചുവന്നതെന്ന് അറിയില്ലെന്നും ഡ്രൈവർ പറഞ്ഞു. വണ്ടി സ്റ്റാർട്ടാകുന്നില്ല, പ്ലഗ് കംപയിൻ്റാണെന്നും പറഞ്ഞാണ് രണ്ടാംവട്ടം ഓട്ടോ വിളിച്ചത്. വർക്ക് ഷോപ്പിൽ ആക്കി തരുവോയെന്നും അഫാൻ ചോദിച്ചു.


ALSO READവെഞ്ഞാറമൂട് കൂട്ടക്കുരുതിയുടെ നടുക്കം വിട്ട് മാറാതെ നാട്; പ്രതിയുടെ മൊഴികളിൽ വൈരുധ്യം, സംഭവിച്ചത് ഇങ്ങനെ...



"പുതിയ വണ്ടിയല്ലേ, ഗ്യാരണ്ടിയുള്ളതിനാൽ ലോക്കൽ വർക്ക് ഷാപ്പിൽ കൊണ്ടുപോയിട്ട് കാര്യമുണ്ടോ എന്ന് അഫാനോട് ചോദിച്ചു. എന്നാൽ പെട്ടെന്ന് റെഡിയാക്കണം, അത്യാവശ്യമുണ്ടെന്നായിരുന്നു അഫാൻ്റെ പ്രതികരണം. ചന്തയുടെ അടുത്തുള്ള വർക്ക് ഷോപ്പിലെത്തിപ്പോൾ, ഇവിടെയല്ല, പൊലീസ് സ്റ്റേഷൻ്റെ മുന്നിലുള്ള എൻറിച്ച് സലൂണിൽ കൊണ്ട് വിടാമോ എന്ന് ചോദിച്ചു. എന്നാൽ എൻറിച്ച് സലൂൺ ഇപ്പോൾ പ്രവർത്തിക്കുന്നില്ല, അത് പൊളിച്ചിട്ട നിലയിലാണ് ഉള്ളത്. എന്നിട്ടും അവിടെ കൊണ്ടുവിട്ട് താൻ മടങ്ങുകയായിരുന്നു", ഓട്ടോ ഡ്രൈവർ പറഞ്ഞു.  



അവിടെ കൊണ്ടുവിട്ട് തിരിച്ചു വരുമ്പോഴേക്കും സ്റ്റേഷനിൽ നിന്നും വിളി വന്നിരുന്നു. അഫാനെ അറിയുമോ, ഇയാൾ എങ്ങനെയാ മദ്യപിക്കുമോ, എന്നൊക്കെ ചോദിച്ചു. ഇല്ലാ കുഴപ്പമൊന്നും ഇല്ലാത്തായാളാണെന്ന് പറഞ്ഞു. മദ്യപിക്കുന്ന കൂട്ടത്തിലല്ലായിരുന്നു. പക്ഷേ ഓട്ടോയിൽ കയറിയപ്പോൾ മദ്യത്തിൻ്റെ സ്മെൽ വന്നുവെന്നും ഓട്ടോ ഡ്രൈവർ വ്യക്തമാക്കി. അമ്മയ്ക്കും അമ്മൂമ്മയ്ക്കും വിഷം കൊടുത്തു താനും വിഷം കുടിച്ചു എന്നൊക്കെ പിച്ചും പേയും പറയുന്നുണ്ടെന്ന്, സ്റ്റേഷനിൽ നിന്നും വിളിച്ച ഉദ്യോഗസ്ഥൻ പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേർത്തു.




ALSO READവെഞ്ഞാറമൂട് കൂട്ടക്കൊല: അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം; പ്രതിയുടെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ്


കഴിഞ്ഞ ദിവസം രാത്രിയോടെയാണ്  ഞെട്ടിക്കുന്ന സംഭവം പുറംലോകമറിഞ്ഞത്. പ്രതി പേരുമല സ്വദേശി അഫാൻ (23) കുറ്റകൃത്യത്തിന് ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രതിയുടെ സഹോദരൻ അഫ്സാന്‍, എസ്.എൻ പുരം ചുള്ളാളം സ്വദേശികളായ ഉപ്പയുടെ സഹോദരൻ ലത്തീഫ്, അദ്ദേഹത്തിൻ്റെ ഭാര്യ ഷാഹിദ, ഉപ്പയുടെ ഉമ്മ പാങ്ങോട് സ്വദേശി സല്‍മാ ബീവി, പെണ്‍സുഹൃത്ത് ഫർഷാന എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അഫാന്റെ ഉമ്മ ഷെമി ആശുപത്രിയില്‍ ചികിത്സയിലാണ്. പുല്ലംപാറ, പാങ്ങോട്, ചുള്ളാളം എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലായിട്ടാണ് ഇരുപത്തിമൂന്നുകാരൻ കൊലപാതകം നടത്തിയത്.


Also Read
user
Share This

Popular

KERALA
MALAYALAM MOVIE
വെഞ്ഞാറമൂട് കൂട്ടക്കൊല: കട്ടിലിൽ നിന്ന് വീണ് തല തറയിലിടിച്ചെന്ന് പ്രതി അഫാന്‍റെ അമ്മയുടെ മൊഴി