fbwpx
'ആ മൂന്നാമന്‍ എത്തി'; ഖുറേഷി അബ്രാമിന് എതിരാളിയായി ബാല്‍രാജ
logo

ന്യൂസ് ഡെസ്ക്

Posted : 25 Feb, 2025 07:34 PM

2025 മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററിലെത്തുന്നത്

MALAYALAM MOVIE


കാത്തിരിപ്പിനൊടുവില്‍ എമ്പുരാനിലെ മൂന്നാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആരായിരിക്കും മൂന്നാമനെന്ന തരത്തില്‍ പല ചര്‍ച്ചകളും സമൂഹമാധ്യമത്തില്‍ നടന്നിരുന്നു. അതിനെല്ലാം ഉത്തരം നല്‍കിയിരിക്കുകയാണ് ഏറ്റവും പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍. അഭിമന്യു സിംഗ് അവതരിപ്പിക്കുന്ന ബല്‍രാജ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

വിജയ്, രജനികാന്ത് എന്നീ താരങ്ങളുടെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള താരമാണ് അഭിമന്യു സിംഗ്. ആക്സ് എന്ന ചിത്രത്തിലൂടെയാണ് അഭിമന്യു സിംഗ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 2009 ലെ ഗുലാല്‍ എന്ന ചിത്രത്തിലൂടെയാണ് താരം ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനാകുന്നത്. രക്ത ചരിത്രയിലെ ബുക്ക റെഡ്ഡി, വേലായുധത്തിലെ മുസാഫിര്‍ ഇബ്രാഹിം, തലൈവയിലെ ഭീമ ഭായ്, അണ്ണാത്തെയിലെ മനോജ് പരീക്കര്‍ തുടങ്ങിയവയാണ് അഭിമന്യു സിംഗിന്റെ ശ്രദ്ധേയ കഥാപാത്രങ്ങള്‍.

2025 മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. എമ്പുരാന്‍ ലൂസിഫറിന്റെ സീക്വലും പ്രീക്വലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി അബ്രാം ഖുറേഷിയായത് എങ്ങനെയെന്നും അയാളുടെ ജീവിത കാലഘട്ടങ്ങളും സിനിമയിലുണ്ടാകുമെന്നാണ് സൂചന.

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് അഖിലേഷ് മോഹന്‍ ആണ്.


NATIONAL
മഹാരാഷ്ട്രയിൽ കുട്ടികൾക്ക് ഉൾപ്പെടെ കഷണ്ടി; വില്ലനായത് റേഷൻ ഗോതമ്പെന്ന് കണ്ടെത്തൽ
Also Read
user
Share This

Popular

KERALA
MALAYALAM MOVIE
വെഞ്ഞാറമൂട് കൂട്ടക്കൊല: കട്ടിലിൽ നിന്ന് വീണ് തല തറയിലിടിച്ചെന്ന് പ്രതി അഫാന്‍റെ അമ്മയുടെ മൊഴി