സ്കൂട്ടറിൽ എത്തിയ ആൾ ആണ് വെട്ടിയതെന്നാണ് സൂചന
മലപ്പുറം തലപ്പാറയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. മൂന്നിയൂർ പാലക്കൽ സ്വദേശി സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വെട്ടേറ്റത്. സ്കൂട്ടറിൽ എത്തിയ ആൾ ആണ് ഇവരെ വെട്ടിയതെന്നാണ് സൂചന. ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. തിരൂരങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.
ALSO READ: പാലാ മേലുകാവിൽ വാർഡ് മെമ്പറെ വെട്ടി പരിക്കേൽപ്പിച്ചു
അതേസമയം, പാലാ മേലുകാവിൽ വാർഡ് മെമ്പറെ ഒരാൾ വെട്ടി പരിക്കേൽപ്പിച്ചു. മൂന്നിലവ് പഞ്ചായത്ത് മെമ്പർ അജിത് ജോർജിനെ നാട്ടുകാരനായ ജോൺസൻ പാറക്കൻ ആണ് ആക്രമിച്ചത്. അരിവാൾ ഉപയോഗിച്ചായിരുന്നു ആക്രമണം. അജിത്തിന്റെ വിരലുകൾക്ക് പരിക്കേറ്റു.
അജിത്തിനെതിരെ ലീഗൽ സർവിസ് അതോറിറ്റി അദാലത്തിൽ ജോൺസൻ നൽകിയ പരാതികൾ തള്ളിപ്പോയിരുന്നു. അനാവശ്യ പരാതികൾ നൽകുന്നത് കുറ്റമാണെന്ന് അദാലത്തിൽ പങ്കെടുത്ത അധികൃതർ താക്കീത് ചെയ്തു. ഇതിൽ അപമാനിതനായിട്ടായിരുന്നു പുറത്തിറങ്ങിയ ശേഷം ഇയാൾ ആക്രമണം നടത്തിയത്. സംഭവത്തിൽ പാലാ പൊലീസ് കേസെടുത്തു.