ഗോതമ്പിലെ സെലേനിയം എന്ന രാസപദാർഥത്തിന്‍റെ അമിത അളവാണ് പ്രശ്നത്തിന് കാരണം
മഹാരാഷ്ട്രയിലെ ഒരു ജില്ലയിൽ കുട്ടികൾക്കുൾപ്പെടെ കഷണ്ടി രോഗം. പരിഹാരം കണ്ടെത്താനുള്ള പരക്കംപാച്ചിലിനിടെയാണ് മുടികൊഴിച്ചിലിന് പിന്നില്‍ റേഷന്‍ ഗോതമ്പാണെന്ന് കണ്ടെത്തിയത്. ഗോതമ്പിലെ സെലേനിയം എന്ന രാസപദാർഥത്തിന്‍റെ അമിത അളവാണ് പ്രശ്നത്തിന് കാരണം.
കഴിഞ്ഞ ഡിസംബർ മുതലാണ് ബുൽഡാന ജില്ലയിലെ 18 ഓളം ഗ്രാമങ്ങളിലായി മുന്നോറോളം പേർക്ക് അമിത മുടികൊഴിച്ചിലും കഷണ്ടിയും രൂപപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടത്. പുരുഷൻമാർക്ക് മാത്രമല്ല, കോളേജ് പെൺകുട്ടികളും ചെറിയ കുട്ടികളും വരെ ഈ ഒരു അവസ്ഥക്ക് ഇരയായി. പലരും അമിത മുടിക്കൊഴിച്ചിലിൽ തുടങ്ങി പൂർണമായും കഷണ്ടിയായി.
ALSO READ: ട്രോളി ബാഗിൽ മൃതദേഹവുമായി അമ്മയും മകളും; പിടികൂടിയത് ഹൂഗ്ലി നദിയിൽ ഉപേക്ഷിക്കാൻ എത്തിയപ്പോൾ
പത്മശ്രീ ഡോ. ഹിമ്മത്റാവു ബവാസ്‌കറിൻ്റെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്ന ഗോതമ്പിൽ ഉയർന്ന അളവിൽ സെലേനിയത്തിൻ്റെ സാന്നിധ്യം കണ്ടെത്തി. സാധാരണ കണ്ടുവരുന്നതിൻ്റെയും 600 മടങ്ങ് സെലേനിയമാണ് ഗോതമ്പിൽ നിന്ന് കണ്ടെത്തിയത്. അമിത അളവിലുള്ള ഈ വിഷസാന്നിധ്യമാണ് കഷണ്ടിക്ക് കാരണമെന്ന് ഡോക്ടർ പറയുന്നു. നേരത്തെ ഐസിഎംആർ പഠനത്തിലും ഇതേ നിഗമനത്തിൽ എത്തിയിരുന്നു.