അരിവാൾ ഉപയോഗിച്ചായിരുന്നു ആക്രമണം. അജിത്തിന്റെ വിരലുകൾക്ക് പരിക്കേറ്റു.
പാലാ മേലുകാവിൽ വാർഡ് മെമ്പറെ വെട്ടി പരിക്കേൽപ്പിച്ചു. മൂന്നിലവ് പഞ്ചായത്ത് മെമ്പർ അജിത് ജോർജിനെ നാട്ടുകാരനായ ജോൺസൻ പാറക്കൻ ആണ് ആക്രമിച്ചത്. അരിവാൾ ഉപയോഗിച്ചായിരുന്നു ആക്രമണം. അജിത്തിന്റെ വിരലുകൾക്ക് പരിക്കേറ്റു.
അജിത്തിനെതിരെ ലീഗൽ സർവിസ് അതോറിറ്റി അദാലത്തിൽ ജോൺസൻ നൽകിയ പരാതികൾ തള്ളിപ്പോയിരുന്നു. അനാവശ്യ പരാതികൾ നൽകുന്നത് കുറ്റമാണെന്ന് അദാലത്തിൽ പങ്കെടുത്ത അധികൃതർ താക്കീത് ചെയ്തു. ഇതിൽ അപമാനിതനായിട്ടായിരുന്നു പുറത്തിറങ്ങിയ ശേഷം ഇയാൾ ആക്രമണം നടത്തിയത്. സംഭവത്തിൽ പാലാ പൊലീസ് കേസെടുത്തു.