fbwpx
'എന്നെ അത് ബാധിച്ചു'; അതിനാല്‍ ആളുകളെ പ്രീതീപ്പെടുത്താനായി ഞാന്‍ മാറാന്‍ ശ്രമിച്ചു: മിലി ബോബി ബ്രൗണ്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Mar, 2025 10:52 AM

അടുത്തിടെ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മിലി ബോബി ബ്രൗണ്‍ രംഗത്തെത്തിയിരുന്നു. തന്റെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം മാധ്യമങ്ങളെ വിമര്‍ശിച്ചത്

HOLLYWOOD MOVIE


ബ്രിട്ടീഷ് നടി മിലി ബോബി ബ്രൗണ്‍ തന്നെയും മറ്റ് സ്ത്രീകളുടെ വേഷവിധാനങ്ങളെയും കുറിച്ച് മാധ്യമങ്ങള്‍ നടത്തിയ പരാമര്‍ശങ്ങള്‍ തന്നില്‍ വെറുപ്പുണ്ടാക്കിയെന്ന് പറഞ്ഞു. അടുത്തിടെ സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് താരമായ മിലി തന്റെ രൂപത്തെ കുറിച്ച് മാധ്യമങ്ങള്‍ നടത്തിയ മോശം പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതികരിച്ചിരുന്നു. അടുത്തിടെ കോള്‍ ഹെര്‍ ഡാഡി എന്ന പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ താരം ഇതേ കുറിച്ച് തുറന്ന് സംസാരിച്ചു.

'മാധ്യമങ്ങള്‍ ചിലപ്പോള്‍ ചില കാര്യങ്ങളില്‍ എന്നെ വിമര്‍ശിക്കാന്‍ ഇഷ്ടപ്പെടുന്നു. എനിക്ക് പ്രായമാകുന്നതും പിന്നെ ഞാനിപ്പോള്‍ യുഎസില്‍ താമസിക്കുന്നതുകൊണ്ട് എന്റെ ആക്‌സെന്റില്‍ മാറ്റം വരുന്നതായും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി', മിലി പറഞ്ഞു.

'എനിക്ക് ഏറ്റവും കൂടുതല്‍ ലഭിക്കുന്ന കമന്റ്, അവള്‍ക്ക് 40 വയസ് തോന്നിക്കുന്നു എന്നാണ്. എനിക്ക് 10 വയസുള്ളപ്പോഴാണ് നിങ്ങള്‍ എന്നെ കാണുന്നത്. 10 വര്‍ഷം കഴിഞ്ഞു. എനിക്കിപ്പോള്‍ 21 വയസായി. എന്റെ മുഖവും ഞാനും വളര്‍ന്നു. അതിനിപ്പോള്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?', മിലി ചോദിച്ചു.

'ഈ ഇന്‍ഡസ്ട്രിയില്‍ വളര്‍ന്ന് വരുന്ന ആര്‍ക്കും ഈ അനുഭവം ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ അതെന്നെ വല്ലാതെ ബാധിച്ചിരുന്നു. അത് എന്റെ തലയിലേക്ക് കയറി. അതുകൊണ്ട് തന്നെ ഞാന്‍ ആളുകളെ ്പ്രീതിപ്പെടുത്താനായി മാറാന്‍ ശ്രമിച്ചു', എന്നും താരം കൂട്ടിച്ചേര്‍ത്തു.

'ഞാനിപ്പോള്‍ എന്റെ ആക്‌സെന്റ് മാറുന്ന, എന്റെ മുഖം വളരുന്ന ഒരു അവസ്ഥയിലാണ്. ഞാന്‍ ഒരുപാട് മേക്കപ്പ് ധരിക്കുന്നു. ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ ഇപ്പോള്‍ അങ്ങനെയാണ്. നിങ്ങളാണോ എങ്ങനെയാണ് ഒരു പെണ്‍കുട്ടിയായിരിക്കേണ്ടതെന്ന് എന്നോട് പറയുന്നത്. ഇതൊന്നും ശരിയല്ല, എന്നെ കുറിച്ചും ഇന്‍ഡസ്ട്രിയിലെ മറ്റ് സ്ത്രീകളെ കുറിച്ചും പെണ്‍കുട്ടികളെ കുറിച്ചും വരുന്ന കാര്യങ്ങള്‍ ശരിക്കും എന്നില്‍ വെറുപ്പുണ്ടാക്കുന്നു. ഇതെല്ലാം ഇപ്പോഴും സംഭവിക്കുന്നുണ്ടെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല', മിലി വ്യക്തമാക്കി.

അടുത്തിടെ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മിലി ബോബി ബ്രൗണ്‍ രംഗത്തെത്തിയിരുന്നു. തന്റെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം മാധ്യമങ്ങളെ വിമര്‍ശിച്ചത്.

10ാം വയസിലാണ് താന്‍ അഭിനയം തുടങ്ങിയതെന്നും ലോകത്തിന് മുന്നില്‍ വളര്‍ന്നതിനെ കുറിച്ചും മിലി സംസാരിച്ചു.'എന്തോ കാരണത്താല്‍ ആളുകള്‍ക്ക് എന്നോടൊപ്പം വളരാന്‍ സാധിക്കുന്നില്ല. പകരം എന്റെ പ്രായം ഒരേപോലെ നില്‍ക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്' , തന്റെ മാറിക്കൊണ്ടിരിക്കുന്ന രൂപത്തിനാല്‍ നേരിട്ട വിമര്‍ശനങ്ങളെ കുറിച്ച് മിലി പറഞ്ഞു.

വിവിധ മാധ്യമങ്ങളില്‍ വന്ന ലേഖനങ്ങളുടെ തലക്കെട്ടുകള്‍ പരാമര്‍ശിച്ചുകൊണ്ട് അവര്‍ കൂട്ടിച്ചേര്‍ത്തു. 'ഇത് മാധ്യമപ്രവര്‍ത്തനമല്ല, ബുളീയിംഗാണ്. മുതിര്‍ന്ന എഴുത്തുകാര്‍ എന്റെ മുഖവും ശരീരവും തിരഞ്ഞെടുപ്പുകളും കീറിമുറിക്കുന്നത് എന്നെ അസ്വസ്ഥമാക്കുന്നു.'

'യുവതികളെ പിന്തുണയ്ക്കുന്നതിനെ കുറിച്ചും അവരെ ഉയര്‍ത്തിക്കാട്ടുന്നതിനെ കുറിച്ചുമാണ് നമ്മള്‍ എപ്പോഴും സംസാരിക്കുന്നത്. എന്നാല്‍ ഒരു പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം സ്ത്രീയായി മാറുന്നത് നിരാശനായ ആളുകള്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല' , മിലി പറഞ്ഞു.

തന്റെ വളര്‍ച്ചയില്‍ മുതിര്‍ന്നവരോട് ക്ഷമ ചോദിക്കാന്‍ തയ്യാറല്ല. സമൂഹത്തിന്റെ യാഥാര്‍ത്ഥ്യ ബോധമില്ലാത്ത പ്രതീക്ഷകള്‍ നിറവേറ്റുന്നതിനായി സ്വയം ചുരുങ്ങി ജീവിക്കാന്‍ തയ്യാറല്ലെന്നും മിലി വ്യക്തമാക്കി.

KERALA
ക്രിപ്റ്റോ കറൻസി തട്ടിപ്പ്: യുഎസിനെ കബളിപ്പിച്ച് കറങ്ങി നടന്നു, ഒടുവിൽ കേരളത്തിൽ അറസ്റ്റിലായി
Also Read
user
Share This

Popular

KERALA
NATIONAL
പൊങ്കാലയിട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവരും; നഗരത്തിന്റെ വിവിധയിടങ്ങളിലായി പൊങ്കാല അര്‍പ്പിച്ചത് അൻപതിലധികം പേർ