റിലീസിന് മുന്‍പ് തന്നെ ചിത്രം ആഗോള തലത്തില്‍ 50 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തിയേറ്ററിലെത്തി. രാവിലെ ആറ് മണിക്കാണ് ആദ്യ ഷോ ആരംഭിച്ചത്. കേരളത്തില്‍ മാത്രം 750ഓളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. റിലീസിന് മുന്‍പ് തന്നെ ചിത്രം ആഗോള തലത്തില്‍ 50 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു.
2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.
Also Read; എമ്പുരാൻ റിലീസ്: പ്രത്യേക സുരക്ഷ ഒരുക്കാന്‍ പൊലീസ് നിര്‍ദേശം
ഖുറേഷി-അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നല്‍കിയത് ഒരു ഇന്റര്‍നാഷണല്‍ അപ്പീലാണ്.
സിനിമാത്തർക്കവും സമരാഹ്വാനവും നിഴൽ വീഴ്ത്തിയ സമയത്താണ് എമ്പുരാൻ്റെ മാസ് എൻട്രി. കളക്ഷനിൽ ഇതിനകം സിനിമ വൻ വിസ്മയമായി. ആദ്യ ദിനത്തിൽ എമ്പുരാന് 35 കോടിയിലധികം പ്രീ-സെയിൽ കിട്ടി. ഇന്നലെ രാവിലെ തന്നെ 63 കോടി പിന്നിട്ടു. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സിനിമ റിലീസ് ചെയ്യുംമുമ്പേ ഇത്രയും ബിസിനസ് നടത്തുന്നത്. നല്ല പ്രതികരണങ്ങൾ ലഭിക്കുകയാണെങ്കിൽ, ആദ്യ ആഴ്ചയിൽ തന്നെ ഏറ്റവും വലിയ മലയാളം ഗ്രോസ് കളക്ഷൻ റെക്കോഡ് എമ്പുരാൻ പഴങ്കഥയാക്കും. സ്‌കൂള്‍ അടച്ചതും തുടര്‍ച്ചയായ അവധി ദിവസങ്ങൾ വരുന്നതും ചിത്രത്തിന് ഗുണം ചെയ്യും. രണ്ടാഴ്ചയെങ്കിലും ഹൗസ്ഫുൾ ഷോകൾ ഉണ്ടായാൽ എമ്പുരാനെ പിന്നെ പിടിച്ചാൽ കിട്ടില്ല.