fbwpx
ഇത് കല്യാണിയുടെയും ഫഹദിന്റെയും പെര്‍ഫെക്ട് ലൗ സ്റ്റോറി; 'ഓടും കുതിര ചാടും കുതിര' ഫസ്റ്റ് ലുക്ക് പുറത്ത്
logo

ന്യൂസ് ഡെസ്ക്

Posted : 14 Apr, 2025 11:07 AM

ഞണ്ടുകളുടെ നാട്ടിലൊരിടവേള എന്ന ചിത്രത്തിന് ശേഷം അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്

MALAYALAM MOVIE



ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ഓടും കുതിര ചാടും കുതിരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു കല്യാണത്തിന്റെ പശ്ചാത്തലത്തിലാണ് ഫസ്റ്റ് ലുക്ക് ഒരുക്കിയിരിക്കുന്നത്. 'അവരുടെ പ്രേമകഥ മികച്ചതായിരുന്നു, കല്യാണത്തിന് മുന്‍പ് വരെ', എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് ഫഹദ് അടക്കമുള്ളവര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്.

അല്‍ത്താഫ് സലീമാണ് ചിത്രത്തിന്റെ സംവിധായകന്‍. ഞണ്ടുകളുടെ നാട്ടിലൊരിടവേള എന്ന ചിത്രത്തിന് ശേഷം അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം മെയ് റിലീസായി തിയേറ്ററിലെത്തുമെന്ന് നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍ നേരത്തെ അറിയിച്ചിരുന്നു.


ALSO READ: പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്; മേഘന ഗുല്‍സാറിനൊപ്പം 'ദായ്‌രാ' ഒരുങ്ങുന്നു




'എനിക്ക് ഓടും കുതിര ചാടും കുതിര മെയ് 16ന് റിലീസ് ചെയ്യാനാണ് താല്‍പര്യം', എന്നാണ് ആഷിഖ് ഉസ്മാന്‍ പറഞ്ഞത്. ബ്രോമാന്‍സ് എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ചിനിടെയാണ് ആഷിഖ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഓടും കുതിര ചാടും കുതിരയില്‍ രേവതി, ധ്യാന്‍ ശ്രീനിവാസന്‍, ലാല്‍, വിനയ് ഫോര്‍ട്ട് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. അവര്‍ക്ക് പുറമെ സുരേഷ് കൃഷ്ണ, ബാബു ആന്റണി, ജോണി ആന്റണി, ലക്ഷ്മി ഗോപാലസ്വാമി എ്നനിവരും ചിത്രത്തിലുണ്ട്. 2024 ഏപ്രിലിലാണ് ചിത്രം ഷൂട്ടിംഗ് ആരംഭിച്ചത്.

NATIONAL
നിയമപോരാട്ടം തുടരണം! വഖഫ് നിയമ ഭേദഗതിയിലൂടെ മുനമ്പം ഭൂപ്രശ്നത്തിന് പരിഹാരം ആകില്ലെന്ന് കേന്ദ്രമന്ത്രി
Also Read
user
Share This

Popular

KERALA
NATIONAL
കൊല്ലത്ത് മക്കളെ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമം; അമ്മ മരിച്ചു