fbwpx
സൈക്കോളജിക്കല്‍ പ്ലസ് സയന്‍സ് ഫിക്ഷന്‍; 'തന്തവൈബ്' ഉടന്‍ ആരംഭിക്കുമെന്ന് മുഹ്‌സിന്‍ പരാരി
logo

ന്യൂസ് ഡെസ്ക്

Posted : 25 Feb, 2025 05:25 PM

ഡാര്‍ക്ക് കോമഡി, ആക്ഷന്‍ അഡ്വെഞ്ചര്‍, മാര്‍ഷ്യല്‍ ആര്‍ട്‌സ്, സറിയലിസം തുടങ്ങിയ ജോണറുകളുടെ മിക്‌സാണ് ചിത്രമെന്നും മുഹ്‌സിന്‍ പരാരി പറഞ്ഞു

MALAYALAM MOVIE


ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് തന്തവൈബ്. അടുത്തിടെയാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തോടൊപ്പം ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവന്നിരുന്നു. സ്റ്റൈലിഷായി ഡാന്‍സ് പോസില്‍ നില്‍ക്കുന്ന ടൊവിനോയാണ് പോസ്റ്ററില്‍ ഉള്ളത്. ചിത്രത്തിന്റെ പേരും വലിയ രീതിയില്‍ സമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. വലിയ പ്രതീക്ഷകളോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ഇപ്പോള്‍ സംവിധായകന്‍ മുഹ്‌സിന്‍ പരാരി തന്നെ പുറത്തുവിട്ടിരിക്കുകയാണ്.

സൈക്കോളജിക്കല്‍ ഫിക്ഷനും സയന്‍സ് ഫിക്ഷനും ചേര്‍ന്ന ജോണറാണ് തന്തവൈബിന്റേതെന്നാണ് മുഹ്‌സിന്‍ പരാരി അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മുഹ്‌സിന്‍ ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നും മുഹ്‌സിന്‍ വ്യക്തമാക്കി. ഡാര്‍ക്ക് കോമഡി, ആക്ഷന്‍ അഡ്വെഞ്ചര്‍, മാര്‍ഷ്യല്‍ ആര്‍ട്‌സ്, സറിയലിസം തുടങ്ങിയ ജോണറുകളുടെ മിക്‌സാണ് ചിത്രമെന്നും മുഹ്‌സിന്‍ പരാരി പറഞ്ഞു.


ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചമന്‍ ചാക്കോ ആണ് എഡിറ്റര്‍. സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് വിഷ്ണു വിജയ് ആണ്. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് വരിയെഴുതിയ പരാരി താല്‍കാലികമായി പാട്ടെഴുത്തില്‍ നിന്നും ഇടവേളയെടുക്കുകയാണെന്ന് അറിയിച്ചിരുന്നു. താന്‍ സംവിധാനത്തിലേക്ക് തിരിയുകയാണെന്നാണ് പരാരി ആരാധകരെ അറിയിച്ചത്. അതിന് ശേഷമാണ് തന്തവൈബ് പ്രഖ്യാപിക്കുന്നത്. കെഎല്‍10 എന്ന ചിത്രത്തിന് ശേഷം പരാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് തന്തവൈബ്.

നേരത്തെ ടൊവിനോ ചിത്രമായ തല്ലുമാല സംവിധാനം ചെയ്യാന്‍ ഒരുങ്ങിയിരുന്ന പരാരി പിന്നീട് അതില്‍ നിന്നും പിന്‍മാറുകയായിരുന്നു. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ചിത്രത്തിലെ പാട്ടുകള്‍ രചിച്ചതും മുഹ്‌സിന്‍ പരാരിയായിരുന്നു. സുഡാനി ഫ്രം നൈജീരിയ, വൈറസ്, ഹലാല്‍ ലൗ സ്റ്റോറി എന്നീ ചിത്രങ്ങളുടെ തിരക്കഥയും പരാരിയാണ് രചിച്ചത്.

NATIONAL
മഹാരാഷ്ട്രയിൽ കുട്ടികൾക്ക് ഉൾപ്പെടെ കഷണ്ടി; വില്ലനായത് റേഷൻ ഗോതമ്പെന്ന് കണ്ടെത്തൽ
Also Read
user
Share This

Popular

KERALA
MALAYALAM MOVIE
വെഞ്ഞാറമൂട് കൂട്ടക്കൊല: കട്ടിലിൽ നിന്ന് വീണ് തല തറയിലിടിച്ചെന്ന് പ്രതി അഫാന്‍റെ അമ്മയുടെ മൊഴി