fbwpx
ജനുവരിയിലെ ഏക ഹിറ്റ് 'രേഖാചിത്രം' ; ഞാന്‍ കണ്ട സ്വപ്‌നമെന്ന് ആസിഫ് അലി
logo

ന്യൂസ് ഡെസ്ക്

Posted : 25 Feb, 2025 05:50 PM

തന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞ നിമിഷത്തിലും തന്നില്‍ വിശ്വാസം അര്‍പ്പിച്ചവരോട് ആസിഫ് അലി നന്ദി പറഞ്ഞു

MALAYALAM MOVIE


രേഖാചിത്രത്തിന്റെ വിജയാഘോഷത്തിലാണ് നടന്‍ ആസിഫ് അലി. ജനുവരിയില്‍ മമ്മൂട്ടിയുടെ ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സിനെയും മറികടന്നുകൊണ്ട് വിജയമായ ചിത്രമാണ് രേഖാചിത്രം. അടുത്തിടെ നിര്‍മാതാക്കളുടെ സംഘടന ജനുവരിയില്‍ റിലീസ് ചെയ്ത സിനിമകളുടെ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് രേഖാചിത്രം മാത്രമാണ് ജനുവരി മാസത്തില്‍ ഹിറ്റായ ഏക മലയാള ചിത്രം.

ഈ വാര്‍ത്തയോട് അടുത്തിടെ നടന്ന രേഖാചിത്രത്തിന്റെ സക്‌സസ് മീറ്റില്‍ ആസിഫ് അലി പ്രതികരിച്ചു. താന്‍ സ്വപ്‌നം കണ്ട നിമിഷമെന്നാണ് താരം അതേ കുറിച്ച് പറഞ്ഞത്. '2025 ജനുവരി റിലീസുകളില്‍ രേഖാചിത്രം മാത്രമാണ് വിജയചിത്രമെന്ന് അവര്‍ പറയുന്നു. അതുകോള്‍ക്കുമ്പോള്‍ പറയാതിരിക്കാനാവില്ല ഞാന്‍ സ്വപ്‌നം കണ്ട നിമിഷമാണിത്. ഞാന്‍ അഭിമാനംകൊണ്ട് ചിരിക്കുകയാണ്', ആസിഫ് അലി പറഞ്ഞു.

തന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞ നിമിഷത്തിലും തന്നില്‍ വിശ്വാസം അര്‍പ്പിച്ചവരോട് ആസിഫ് അലി നന്ദി പറഞ്ഞു. 'എന്റെ വെല്ലുവിളി നിറഞ്ഞ സമയത്തും രാമു ജോണും എന്റെ പ്രിയപ്പെട്ട ജോഫിനും എന്നില്‍ വിശ്വസിച്ച് എനിക്ക് ഈ സിനിമ തന്നു. എന്നില്‍ വിശ്വാസം അര്‍പ്പിച്ചതില്‍ ഒരുപാട് നന്ദി', താരം കൂട്ടിച്ചേര്‍ത്തു.

തന്റെ കരിയറിലെ വലിയ ചിത്രമാണ് രേഖാചിത്രമെന്നും അതിന്റെ വിജയം തന്റെ ആത്മവിശ്വാസത്തെ എങ്ങനെ കൂട്ടീയെന്നും താരം വ്യക്തമാക്കി. 'ഞാന്‍ ചെയ്തതില്‍ ഏറ്റവും വലുതും വിജയവും ആയ ചിത്രമാണിത്. എന്റെ കരിയറില്‍ മുന്നോട്ട് പോകാനുള്ള ശക്തി എനിക്ക് ഇതില്‍ നിന്നും ലഭിച്ചു', ആസിഫ് വ്യക്തമാക്കി.

ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്‌സ് ഓഫാസില്‍ 75 കോടിയാണ് നേടിയത്. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് 'രേഖാചിത്രം' നിര്‍മിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരുപിടി നല്ല സിനിമകള്‍ നിര്‍മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കാവ്യ ഫിലിം കമ്പനി. '2018'ന്റെയും 'മാളികപ്പുറം'ത്തിന്റെയും വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി നിര്‍മിച്ച സിനിമയാണ് 'രേഖാചിത്രം'. വന്‍ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.


അനശ്വര രാജന്‍, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗര്‍, പ്രേം പ്രകാശ്, സുധി കോപ്പ,നന്ദു, വിജയ് മേനോന്‍, ഷാജു ശ്രീധര്‍, മേഘ തോമസ്, സെറിന്‍ ശിഹാബ്, സലീമ, പ്രിയങ്ക നായര്‍, പൗളി വില്‍സണ്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

കലാസംവിധാനം: ഷാജി നടുവില്‍, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവന്‍ ചാക്കടത്ത്, ലൈന്‍ പ്രൊഡ്യൂസര്‍: ഗോപകുമാര്‍ ജി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷിബു ജി സുശീലന്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, വിഫ്എക്സ്: മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പര്‍വൈസര്‍സ്: ആന്‍ഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകര്‍, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബേബി പണിക്കര്‍, പ്രേംനാഥ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: അഖില്‍ ശൈലജ ശശിധരന്‍, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചന്‍ അക്കനത്, അസോസിയേറ്റ് ഡയറക്ടര്‍: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്, സ്റ്റില്‍സ്: ബിജിത് ധര്‍മ്മടം, ഡിസൈന്‍: യെല്ലോടൂത്ത്, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

Also Read
user
Share This

Popular

KERALA
MALAYALAM MOVIE
മലപ്പുറം തലപ്പാറയിൽ സ്കൂട്ടറിൽ സഞ്ചരിച്ച അമ്മയ്ക്കും മകൾക്കും വെട്ടേറ്റു